/kalakaumudi/media/post_banners/ad62e7a683068eb7a2cfe5f444d4d781caeb677a8e62a94ceb421d0bf0f75ab0.png)
വിഷ്ണു ഭഗവാന് ഏറ്റവും വിശേഷപ്പെട്ട പുണ്യമാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ മഹാവിഷ്ണു., ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ കഴിയുന്നു എന്നാണു വിശ്വാസം. വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ കാലത്ത് പുണ്യകർമ്മങ്ങൾക്കും വിഷ്ണു ഉപാസനയ്ക്കും പതിന്മടങ്ങ് ഫലം ലഭിക്കും. ഇക്കാലയളവിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്. അനുഷ്ഠാനങ്ങളിൽ സ്നാനവും ജപവും ദാനവും പ്രധാനമാണ്. ആറ് നാഴിക പുലരുന്നവരെ ജലാശയങ്ങളിലും തീർത്ഥഘട്ടങ്ങളിലും ഗംഗാദേവിയുടെ സാന്നിദ്ധ്യമുണ്ടാകും. എന്നതിനാല്‍ പ്രാതഃസ്‌നാനം സര്‍വതീര്‍ത്ഥസ്‌നാന ഫലം നല്‍കുന്നു.പൂജ, ഹോമം, പുരാണപാരായണം, സജ്ജനസംസർഗം, ദാനധർമ്മം എന്നിവയും വൈശാഖ കാലത്ത് അത്യന്തം പുണ്യപ്രദങ്ങളാണ്.