വീട് ആവശ്യത്തിലേറെ അലങ്കരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇവ ശ്രദ്ധിക്കുക

വീടിനെ മോടിപിടിപ്പിക്കാൻ ആവശ്യത്തിലേറെ സമയവും പണവും കണ്ടെത്തുവരാണ് മലയാളികൾ. വീടിനെ എത്രയൊക്കെ അണിയിച്ചൊരുക്കിയാലും മതിവരാത്തവരുണ്ട്. എന്നാൽ അലങ്കാരത്തിനായി ഉപയോഗിക്കുന്ന ചിത്രങ്ങളിലും രൂപങ്ങളിലും ശ്രദ്ധയില്ലെങ്കിൽ ഇത് വാസ്തുപരമായ ദോഷങ്ങളിൽ കൊണ്ടെത്തിച്ചേക്കാം.

author-image
online desk
New Update
വീട് ആവശ്യത്തിലേറെ അലങ്കരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇവ ശ്രദ്ധിക്കുക

വീടിനെ മോടിപിടിപ്പിക്കാൻ ആവശ്യത്തിലേറെ സമയവും പണവും കണ്ടെത്തുവരാണ് മലയാളികൾ.

വീടിനെ എത്രയൊക്കെ അണിയിച്ചൊരുക്കിയാലും മതിവരാത്തവരുണ്ട്. എന്നാൽ അലങ്കാരത്തിനായി ഉപയോഗിക്കുന്ന ചിത്രങ്ങളിലും രൂപങ്ങളിലും ശ്രദ്ധയില്ലെങ്കിൽ ഇത് വാസ്തുപരമായ ദോഷങ്ങളിൽ കൊണ്ടെത്തിച്ചേക്കാം.

അലങ്കാരത്തിനായി സ്ഥാപിക്കുന്ന ഫോട്ടോ ഫ്രെയിമുകളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ഉദാഹരണമായി താജ്മഹലിന്റെ ചിത്രങ്ങൾ വീടുകളിൽ പലരും വക്കാറുണ്ട്. എന്നാൽ ഇത് നന്നല്ല.

താജ്മഹൽ പ്രണയത്തിന്റെ സൂചകമായി കണക്കാക്കപ്പെടുന്നുവന്നത് വസ്തുത തന്നെ. എന്നാൽ അതൊരു ശവകുടീരമാണ്.

അതുപോലെതന്നെ യുദ്ധത്തെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ. മുങ്ങുന്ന കപ്പലിന്റെ ചിത്രങ്ങൾ. ഭീകര ജന്തുക്കളുടെ ചിത്രങ്ങൾ എന്നിവയൊന്നും വീടുകളിൽ വയ്ക്കരുത്.

അതുപോലെ തന്നെ പ്രധാനമാണ് വീടുകളിൽ സ്ഥാപിക്കുന്ന രൂപങ്ങളിലും. വീടുകളിൽ നടരാജ വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അതൊഴിവാക്കണം. ഇല്ലെങ്കിലത്‌ ദോഷം ചെയ്യും.

Astro