ക്ഷേത്രത്തിനു പുറത്തുനിന്നു തൊഴുതാൽ ഫലപ്രദം

By sisira.26 03 2021

imran-azhar

 

ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോള്‍ ദേവാലയത്തിന് അകത്ത് കയറി പ്രാർഥിക്കുവാൻ തിരക്ക് കൂട്ടുന്നവരാണ് എല്ലാവരും.

 

എന്നാല്‍ ദേവാലയങ്ങളില്‍ ചെന്നിട്ട് അകത്ത് കയറാന്‍ കഴിഞ്ഞില്ലെങ്കിലും പുറത്ത് നിന്ന് ദര്‍ശനം നടത്തുന്നതും ഫലപ്രദം തന്നെയാണ് എന്നാണ് ആചാര്യന്മാരുടെ അഭിപ്രായം.


ക്ഷേത്രങ്ങളുടെ നിര്‍മാണ രീതി അഥവാ ക്ഷേത്രവാസ്തുവിദ്യയുടെ പ്രത്യേകത കാരണം അമ്പലത്തിന് ചുറ്റും ഭൗമോര്‍ജ്ജം കൂടുതലായി ഉള്ളതിനാല്‍, അവിടെ ഉള്ള ഭക്തരുടെ ശരീരത്തിലേക്ക് ഈ ഊര്‍ജ്ജം പ്രവഹിക്കുന്നു.

 

ഭൂമിയിലെങ്ങും ഈ ഊര്‍ജ്ജം നിശ്ചലാവസ്ഥയിലാണെങ്കിലും ക്ഷേത്രങ്ങളില്‍ ഇത് ചലനാത്മകമാവുകയും, എങ്ങും അനുകൂല ഊര്‍ജ്ജ പ്രവാഹം ഉണ്ടാവുകയും ചെയ്യുന്നു.

 

അമ്പലത്തിലെ നിത്യപൂജ ഈ ഊര്‍ജ്ജപ്രവാഹത്തിന്റെ ശക്തി കൂട്ടുന്നു. അതുകൊണ്ടാണ് ആചാര്യന്മാർ ക്ഷേത്രത്തിനു പുറത്തുനിന്നുള്ള പ്രാർഥന ഫലപ്രദമാണെന്ന് പറയുന്നത്.

OTHER SECTIONS