കണ്ണ് പറയും നിങ്ങളുടെ സ്വഭാവം

By online desk .19 03 2021

imran-azhar

 


മനുഷ്യ ശരീരത്തിലെ ഓരോ അവയവവും നമ്മുടെ സ്വഭാവത്തിന്റെ അടയാളമാണ്.
ഒരാളുടെ സ്വഭാവം ഇതിലൂടെ വ്യക്തമാക്കാൻ കഴിയും.

 

മുഖം നോക്കിയും കൈനോക്കിയും ഫലങ്ങളും ആളുകളുടെ സ്വഭാവങ്ങളുമൊക്കെ പറയാറുള്ളത് ശ്രദ്ധിക്കാറില്ലേ?

 

അതുപോലെ  ഒരാളുടെ കണ്ണുകണ്ടാല്‍ അയാളുടെ സ്വഭാവവും നമുക്ക്  തിരിച്ചറിയാന്‍ കഴിയും. വലിയ കണ്ണുകളുള്ളവർ അലസരാണെന്നാണ് പൊതുവെ പറയാറ്.

 

എന്നാല്‍ പ്രൗഢതയുടെ ലക്ഷണമായി അതിനെ കാണാമെന്നും പറയുന്നു. കുഴിഞ്ഞ കണ്ണുകള്‍ വലിയ മനസിനെയാണ് സൂചിപ്പിക്കുന്നത്. ഇത് പാണ്ഡിത്യലക്ഷണത്തിന്റെ സൂചനകൂടിയാണ്.ചെറിയ കണ്ണുകളാകട്ടെ എന്തും വിശ്വസിക്കുന്ന വിവരമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. ചുവപ്പ് നിറമുള്ള കൃഷ്ണമണി അന്വേഷണവാഞ്ചനയേയും പച്ചനിറമുള്ള കൃഷ്ണമണി ധാരാളിത്തത്തെയും തുളച്ചുകയറുന്ന കൂര്‍ത്തകണ്ണുകള്‍ ഗൂഢലക്ഷ്യങ്ങളേയും നിയമനിഷ്ഠയില്ലായ്മയേയുമാണ് സൂചിപ്പിക്കുന്നത്.

 

ഇനി നിങ്ങൾ തന്നെ നിങ്ങളുടെ സ്വഭാവത്തെ തിരിച്ചറിയൂ.

 
 

OTHER SECTIONS