
ശകുനം നോക്കുന്നവര്‍ പ്രധാനമായും നോക്കുന്ന ഒന്ന് ഗൗളിയെയാണ്. അത് ചിലക്കുകയോ ശരീരത്തില്‍ വീഴുകയോ ചെയ്താല്‍ പല ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നു.
ശിരസ്സിന്റെ മധ്യഭാഗത്ത് ഗൗളി വീണാല്‍ മാതാവിനോ സഹോദരനോ ഗുരുജനങ്ങള്‍ക്കോ മരണം സംഭവിക്കുമെന്നാണ് പറയപ്പെടുന്നത്.
ശിരസ്സിന്റെ പിന്‍ഭാഗത്ത് വീണാല്‍ കലഹവും നെറ്റിമേല്‍ വീണാല്‍ രാജസമ്മാനലബ്ധിയും നാസാഗ്രത്തില്‍ വീണാല്‍ പലതരം രോഗങ്ങളും ചുണ്ടില്‍ വീണാല്‍ ധനൈശ്വര്യാദികളുമുണ്ടാകും.
കവിള്‍ത്തടത്തില്‍ വീണാല്‍ ധനനഷ്ടവും ചെവിയിലോ കണ്ണിലോ കവിള്‍ത്തടത്തിനടുത്തോ വീണാല്‍ മരണപ്രേരണയും കഴുത്തില്‍ വീണാല്‍ സജ്ജനസംസര്‍ഗ്ഗവുമുണ്ടാകുമെന്നാണ് വിശ്വാസം.
ബാഹുമൂലത്തില്‍ വീണാല്‍ ചിലപ്പോള്‍ വ്യാസനവും മാറിടത്തില്‍ വീണാല്‍ വലിയ ദുഖവും വയറില്‍ വീണാല്‍ മഹാഭയവും, കൈകളില്‍ ധനലാഭവും വാരിഭാഗങ്ങളില്‍ വീണാല്‍ ശത്രുപദ്രവവുമുണ്ടാകും.
ഗുഹ്യപ്രദേശത്ത് വീണാല്‍ സര്‍പ്പഭയവും തുട, കാല്‍മുട്ട് എന്നിവിടങ്ങളില്‍ വീണാല്‍ പ്രസവാദിശൗചവും പാദങ്ങളില്‍ വീണാല്‍ തീര്‍ത്ഥയാത്രയും കാലിനടിയില്‍ ക്ഷീരഭോജനവും ഫലമെന്നാണ് വിശ്വാസം.
പുരുഷന്മാര്‍ക്ക് വലതുഭാഗത്തും സ്ത്രീകള്‍ക്ക് ഇടതുഭാഗത്തും ഗൗളി വീണ് മേല്‌പോട്ടു കയറിപ്പോയാല്‍ ശുഭവും ഇറങ്ങുന്ന പക്ഷം അശുഭവും എന്നും ആചാര്യന്മാര്‍ പറയുന്നു. ശിവ ഭഗവാനെ ഭജിച്ചാല്‍ ഈ ദോഷങ്ങളെല്ലാം ഒഴിഞ്ഞുപോകുമെന്നും ആചാര്യന്‍മാര്‍ പറയുന്നു.