
കുട്ടികളെ പഠിപ്പിച്ച് മികച്ച നിലയിലേക്ക് കൊണ്ട് വരണമെന്നതാണ് ഇന്ന് ഏതൊരു രക്ഷാകർത്താവിന്റെയും മുന്നിലുള്ള പ്രധാന ലക്ഷ്യം.
എന്നാൽ ചില കുട്ടികൾക്ക് വേണ്ടത്ര പഠനക്ഷമത ഉണ്ടാകണമെന്നില്ല. വിദ്യാദോഷം അകലാൻ പരിഹാരങ്ങൾ നിരവധിയാണ്.
ജ്യോതിഷത്തില്‍ ബുദ്ധിയുടെയും വിദ്യയുടെയും അധിപന്‍ ബുധനാണ്. ജന്മ സമയത്ത് ബുധന്‍ ഇഷ്ട സ്ഥാനത്ത് ബലവാനായി നിന്നാല്‍ വിദ്യാലയം കാണാത്തവര്‍ പോലും മഹാജ്ഞാനിയായി മാറും.
പഠനത്തില്‍ പിന്നോക്കാവസ്ഥ കാണുന്നുവെങ്കില്‍ കുട്ടിയുടെ ജാതകത്തില്‍ ബുധന്റെ അവസ്ഥ, നിലവിലുള്ള ദാശാകാലത്ത് ബുധന്റെ നില ഇവ മനസ്സിലാക്കി പ്രതിവിധി ചെയ്യേണ്ടതുണ്ട്.
ബുധന് പാപ യോഗമോ പാപ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ലളിതമായ പരിഹാരങ്ങള്‍ ചെയ്തു ശാന്തി നേടാം.
ആദ്യമായി ചെയ്യേണ്ടത് ഗണപതി ഭഗവാന് വിഘ്‌നം മാറുന്നതിനായി നാളികേരമുടച്ച് നമസ്‌കരിക്കുക എന്നതാണ്. ശേഷം സരസ്വതി ദേവിക്ക് അര്‍ച്ചന ചെയ്യുക.
അതിനു ശേഷം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തുളസിമാല സമര്‍പ്പിച്ചു കൊണ്ട് വിദ്യാ പുരോഗതിക്കായി പ്രാര്‍ഥിക്കുക. ഏഴു ബുധനാഴ്ച ഇത് ചെയ്യണം.
ഏഴാമത് ബുധനാഴ്ച പാല്‍പായസം വഴിപാട് നടത്തണം. ഇതിനു പുറമേ ശ്രീരാമ ക്ഷേത്രത്തില്‍ 12 ബുധനാഴ്ചകളില്‍ അര്‍ച്ചന നടത്തുന്നത് ഉത്തമം. ഹനുമാന്‍ സ്വാമിക്ക് വെണ്ണ ചാര്‍ത്തുന്നതും നിങ്ങളുടെ കുട്ടികൾക്ക് വളരെ ഫലപ്രദമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
