
കൂടുമ്പോൾ ഇമ്പമുള്ളതല്ലോ കുടുംബം. എന്നാൽ വീട്ടിലുള്ളവർ തമ്മിൽ ഐക്യമില്ലെങ്കില്‍ പിന്നെ ആ വീട്ടിലെ വാസം നരകതുല്യമായിരിക്കും. വീടിന്റെ മുക്കിലും മൂലയിലും ശ്രദ്ധ നൽകുക എന്നത് വളരെ പ്രധാനമാണ്.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള അസ്വസ്ഥതകള്‍മാറി കുടുംബ ദൃഢത കൈവരിക്കുന്നതിന് മഞ്ഞപ്പൂക്കള്‍ ഉത്തമമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു.
വീടിന്റെ തെക്കുപടിഞ്ഞാറ് മൂലയില്‍ ക്രീം നിറത്തിലുള്ള സെറാമിക് പൂപ്പാത്രത്തില്‍ മഞ്ഞനിറത്തിലുള്ള പുഷ്പങ്ങള്‍ വയ്ക്കണം.
മഞ്ഞപ്പൂക്കൾ കിട്ടാനില്ലെങ്കിൽ കൃത്രിമ പുഷ്പങ്ങള്‍ ആയാലും മതി. മഞ്ഞ, ക്രീം നിറങ്ങള്‍ ഭൂമിയെ കുറിക്കുന്നതാണ്. ബന്ധങ്ങളുടെ തത്വമാണ് പൃഥ്വി.
ഇതിനെ ഈ നിറങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനാലാണ് ഈ നിറത്തിലുള്ള പൂക്കള്‍ ഈ ഭാഗത്തുവയ്ക്കണമെന്നു പറയുന്നത്.
മാത്രമല്ല പൂക്കൾ കാണുമ്പോളുണ്ടാകുന്ന മാനസിക സുഖം വ്യക്തികളിൽ സന്തോഷം പ്രദാനം ചെയ്യുന്നു.