/kalakaumudi/media/post_banners/d80b8fce840ab70eaee6f567a05cc4849ea5e311c033f3079656b01ca7c2dd28.png)
വീട്ടിൽ കർപ്പൂരം ഉഴിയാമോ എന്നത് പലരുടെയും സംശയമാണ് . വീട്ടിൽ കർപ്പൂരം ഉഴിയുന്നതിന് ഒരു കുഴപ്പവുമ ഇല്ല . ഉണ്ടായ വസ്തുക്കളെല്ലാം ഇല്ലാതാകും എന്ന തത്വത്തിന്റെ പ്രതീകമാണ് കർപ്പൂരദീപം. കത്തിച്ചാൽ ഒന്നും അവശേഷിക്കാത്തതാണ് കർപ്പൂരം.
രൂപമില്ലാത്ത ഈശ്വരനെ പ്രാർത്ഥന വഴി ഉണർത്തിക്കൊണ്ടു വരുന്നതാണ് പൂജ. ആ ഈശ്വര ചൈതന്യത്തെ ആദരിക്കുന്നതിനാണ് പൂജയുടെ അവസാനം കർപ്പൂരം ഉഴിയുന്നത്.
വീടുകളിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിച്ച ശേഷം കർപ്പൂരം ഉഴിയുന്നത് നല്ലതാണ്. രാവിലെയും സന്ധ്യയ്ക്കും ഇത് ചെയ്യാം. സന്ധ്യയ്ക്ക് ആണെങ്കിൽ വളരെ നല്ലത്. കർപ്പൂരം കത്തുമ്പോൾ പരക്കുന്ന സുഗന്ധം ഗൃഹത്തിലും വീട്ടിൽ ഉള്ളവരിലും ഉണർവും ഉന്മേഷവും സദ്ചിന്തകളും നിറയ്ക്കും. ആ പോസിറ്റീവ് എനർജി ഗൃഹത്തിൽ സന്തോഷവും ശാന്തിയും സമ്മാനിക്കും.
ആത്മീയമായി മാത്രമല്ല ആരോഗ്യപരമായും ഒട്ടേറെ സദ്ഗുണങ്ങൾ ഉള്ളതാണ് കർപ്പൂരം. കർപ്പൂര ഗന്ധം ശ്വസിക്കുന്നത് അപസ്മാരം, സന്ധിവാതം, മാനസിക വിഭ്രാന്തികൾ എന്നിവ ശമിപ്പിക്കും. അന്തരീക്ഷത്തെ ശുദ്ധീകരിക്കും. ഇതിന്റെ തീവ്രഗന്ധം ഗൃഹത്തിൽ ഉപദ്രവം സൃഷ്ടിക്കുന്ന കൊതുക്, ഉറുമ്പ് തുടങ്ങി പലതരം പ്രാണികളെയും അകറ്റും.