വീട്ടിൽ കാറ്റാടിമണികൾ തൂക്കിയിടൂ, പോസിറ്റീവാവൂ

നമ്മുടെ ജീവിതത്തെ ഊർജ്ജമുള്ളതാക്കാനും പോസിറ്റീവാക്കാനും വീട്ടിലെ അന്തരീക്ഷമാണ് പ്രധാനഘടകം. നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍നിന്ന് ഒഴിവാക്കി പോസിറ്റീവ് എനര്‍ജിയെ കൊണ്ടുവരുന്നതിനായി ചൈനീസ് വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്ന ഒന്നാണ് കാറ്റാടിമണികള്‍.

author-image
online desk
New Update
വീട്ടിൽ കാറ്റാടിമണികൾ തൂക്കിയിടൂ, പോസിറ്റീവാവൂ

നമ്മുടെ ജീവിതത്തെ ഊർജ്ജമുള്ളതാക്കാനും പോസിറ്റീവാക്കാനും വീട്ടിലെ അന്തരീക്ഷമാണ് പ്രധാനഘടകം.

നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍നിന്ന് ഒഴിവാക്കി പോസിറ്റീവ് എനര്‍ജിയെ കൊണ്ടുവരുന്നതിനായി ചൈനീസ് വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്ന ഒന്നാണ് കാറ്റാടിമണികള്‍.

ജനലിലൂടെ കാറ്റ് എപ്പോഴും പ്രവേശിക്കുന്ന സ്ഥലത്താകണം കാറ്റാടിമണികള്‍ തൂക്കേണ്ടത്. ഇത് വഴി മണി എല്ലാ സമയത്തും മുഴങ്ങിക്കൊണ്ടിരിക്കും.

ഈ മണിയുടെ ശബ്ദം വീട്ടില്‍ എല്ലായിടത്തും കേള്‍ക്കുകയും വേണം. അതിനായി വീടിനു മധ്യഭാഗത്തായിട്ടുവേണം ഇതിന്റെ സ്ഥാനം. ഇതുവഴി വീട്ടിലെ എല്ലായിടത്തും പോസറ്റീവ് തരംഗങ്ങള്‍ എത്തും.

അങ്ങനെ ഉണ്ടാകുന്ന കാറ്റാടിമണിയുടെ ശബ്ദം നിഷേധ ഊര്‍ജ്ജത്തെ ഇല്ലാതാക്കി പോസറ്റീവ് ഊര്‍ജ്ജത്തെ സൃഷ്ടിക്കുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് ഇതിന് സാമ്യമുണ്ട്.

കാരണം, ക്ഷേത്രങ്ങളിലും പൂജാമുറികളിലും മണികള്‍ മുഴക്കുന്നതിന് പിന്നിലും ഈയൊരുകാരണം കൂടിയുണ്ട്.

മികച്ച ഗുണനിലവാരമുള്ള ബ്രാസ് ട്യൂബുകളില്‍നിര്‍മിക്കുന്നതിനാല്‍ കാറ്റാടി മണികള്‍ ചെറിയ കാറ്റിന്റെ സാന്നിധ്യത്തില്‍പ്പോലും ചലിച്ചുകൊണ്ടിരിക്കും. ജീവിതം പോസിറ്റീവാകാൻ ഇതുമതി.

Astro