
ഈ ലോകത്ത് മനസിനു ക്ലേശങ്ങള്‍ ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. അവ പലതരത്തിലാകും ഓരോ വ്യക്തിയിലും ഉണ്ടവുക.
ചിലര്‍ക്ക് സാമ്പത്തിക ക്ലേശമെങ്കില്‍, മറ്റ് ചിലരെ ആരോഗ്യസംബന്ധമായ ക്ലേശങ്ങളാകും വേട്ടയാടുക. മനസിനെയും ശരീരത്തെയും അലട്ടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ജ്യോതിഷശാസ്ത്രത്തിൽ പരിഹാരമുണ്ട്.
ച്ഛിന്നമസ്താമന്ത്രം ജപിച്ചാല്‍ ഏത് മാറാരോഗവും ഒഴിയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ശാപം, കടക്കെണി, മാറാരോഗം എന്നിവയില്‍നിന്നു രക്ഷ പ്രാപിക്കുന്നതിനും ച്ഛിന്നമസ്താമന്ത്രം അത്യുത്തമമെന്നാണ് വിശ്വാസം.
മന്ത്രസംഖ്യ മൂന്നു ലക്ഷവും ദശാംശഹോമവും രക്തകരവീരപുഷ്പവും സംഖ്യ മൂവായിരം ഉരുവും ആകുന്നു. ഉത്തമനായ ഗുരുവിന്റെ ഉപദേശപ്രകാരം മാത്രമേ മന്ത്രങ്ങള്‍ ഉപയോഗിക്കാവൂ. ശുദ്ധിയോടെ വേണം മന്ത്രം ജപിക്കാൻ.