
നിങ്ങൾ നിങ്ങളുടെ തൊഴിലിനെ കുറിച്ചും തൊഴിലിടത്തെ കുറിച്ചും വേവലാതിപ്പെടുന്നവരാണോ?
എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം ആദികൾ ശമിപ്പിക്കാവുന്നതേയുള്ളൂ. ദിക്കുകളുടെ സ്ഥാനങ്ങളും ചില ക്രമീകരണങ്ങളും ശ്രദ്ധിച്ചാല്‍ എളുപ്പത്തില്‍ നിങ്ങൾക്ക് നേട്ടം കൈവരിക്കാം.
തൊഴിലിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മുഖ്യമായും പരിഗണിക്കേണ്ടത് ചൈനീസ് രീതിപ്രകാരം ഗൃഹത്തിന്റെ കര്‍മ്മരംഗമാണ്.
വടക്കു ഭാഗമായ കര്‍മ്മരംഗം ഊര്‍ജ്ജവത്കരിക്കണം. എപ്പോഴും വടക്കുഭാഗം വൃത്തിയാക്കി സൂക്ഷിക്കുക. പ്രധാനവാതില്‍ ഭാഗ്യദിശയ്ക്കുനേരെ ആയിരിക്കണം. ഭാഗ്യദിശയില്‍ ശൗചാലയം വരരുത്.
സാധാരണ ഉപയോഗിക്കുന്ന ഫര്‍ണിച്ചര്‍ വൃത്താകൃതിയിലുള്ള അഗ്രങ്ങളോടു കൂടിയവയായിരിക്കണം. കൂര്‍ത്ത ഭാഗങ്ങള്‍ ഉള്ളവ പാടില്ല.
ഓഫീസില്‍ ഭാഗ്യമൂലകങ്ങളായ വസ്തുക്കളില്‍ നിര്‍മ്മിച്ച ഫര്‍ണിച്ചര്‍ സ്ഥാപിക്കുക. മേശകളുടെ അളവിനും വളരെ പ്രധാന്യം ഉണ്ട്. 60, 40, 33 ഇഞ്ചുകളാണ് മേശയ്ക്കുവേണ്ട മികച്ച അളവുകള്‍.
ഇനി ഇരിപ്പിടങ്ങളുടെ കാര്യമെടുത്താൽ ഓഫീസിന്റെ തുറന്ന ജനാലയ്ക്കു പുറംതിരിഞ്ഞ് ഇരിക്കത്തക്കവണ്ണമുള്ള ഇരിപ്പിടങ്ങള്‍ ഒരിക്കലും തിരഞ്ഞെടുക്കരുത്. ഇത് ഊര്‍ജ്ജം ചോര്‍ന്നു പോകുന്നതിനും ആത്മവിശ്വാസം നഷ്ടപ്പെടുവാനും ഇടയാക്കും.
തടിയുമായി ബന്ധപ്പെട്ടതാണ് തൊഴിലെങ്കില്‍ ജീവനുള്ള സസ്യങ്ങള്‍ ഓഫീസില്‍ വയ്ക്കണം. ലോഹമാണെങ്കില്‍ വിന്‍ഡ് ചൈം, ലോഹപ്രതിമകള്‍ എന്നിവ വയ്ക്കണം.
ഭൂമിയാണെങ്കില്‍ ക്രിസ്റ്റലുകള്‍, തൂക്കുവിളക്കുകള്‍ എന്നിവ സ്ഥാപിക്കണം. അഗ്‌നിയെങ്കില്‍ ചുവപ്പ് കര്‍ട്ടന്‍, ചുവപ്പ് കുഷ്യന്‍ കവറുകള്‍ എന്നിവ ഉപയോഗിക്കുക. ജലമെങ്കില്‍ അക്വേറിയം, നീലനിറത്തിലുള്ള സാധനങ്ങള്‍ എന്നിവ വയ്ക്കാം.
മനസിനു സുഖവും സന്തോഷവും നല്കുന്ന നല്ല പൂക്കള്‍വച്ച് ഓഫീസ് മുറി ഊര്‍ജവല്‍ക്കരിക്കുക. പൂക്കള്‍ ഓഫീസിനുള്ളില്‍ സന്തോഷവും ഭാഗ്യവും പകര്‍ന്നുനല്‍കുമെന്നതിൽ സംശയമില്ല.