നിങ്ങൾ സ്വപ്നം കാണാറില്ലേ? സ്വപ്നങ്ങളുടെ ഫലമിതാ

By online desk.19 05 2021

imran-azhar

 

 

സ്വപ്നം കാണാത്തവർ ചുരുക്കമാണ്. ഏറെ പ്രാധാന്യത്തോടെ തന്നെയാണ് ആചാര്യന്മാര്‍ സ്വപ്നദര്‍ശനത്തെ വിലയിരുത്തുന്നതും.

 

നിങ്ങൾ കാണുന്നത് നല്ല സ്വപ്നമാണെങ്കിൽ വീണ്ടും ഉറങ്ങരുതെന്നും ചീത്ത സ്വപ്നം കണ്ടാല്‍ ഈശ്വരനെ പ്രാര്‍ഥിച്ചു വീണ്ടും ഉറങ്ങണമെന്നും ആചാര്യന്മാര്‍ പറയുന്നു.

 

എന്നാൽ പകല്‍സ്വപ്നങ്ങള്‍ ഫലിക്കാനുള്ളതല്ലെന്നും ആചാര്യന്മാര്‍ പറഞ്ഞു വയ്ക്കുന്നു. വിവിധ ധാന്യങ്ങളും ഫല,കിഴങ്ങു വര്‍ഗങ്ങളും സ്വപ്നത്തില്‍ കണ്ടാലുണ്ടാകുന്ന ഫലങ്ങളെയാണ് ഇവിടെ പറയുന്നത്.

 

മഞ്ഞള്‍ സ്വപ്നം കണ്ടാല്‍ ശുഭകാര്യങ്ങള്‍ നടക്കുന്നതിന്റെ സൂചനയാണ് ഉണ്ടാകുകയെന്ന് ആചാര്യന്മാര്‍ പറയുന്നു. വീട്ടില്‍ മംഗളകാര്യങ്ങള്‍ ശുഭകാര്യങ്ങള്‍ എന്നിവ നടക്കാം.

 

നല്ല ആരോഗ്യമാണ് വേണ്ടതെങ്കില്‍ നെല്ലിക്ക സ്വപ്നത്തില്‍ വരണം. ധാന്യങ്ങള്‍ സ്വപ്നത്തില്‍ വന്നാൽ ഐശ്വര്യവും സമ്പത്തും വര്‍ധിക്കും.


അന്യരില്‍ നിന്നും പഴങ്ങള്‍ വാങ്ങുന്നതാണ് സ്വപ്നദര്‍ശനമെങ്കില്‍ നിങ്ങളുടെ വിജയം മറ്റുള്ളവരുടെ സഹായത്താലെന്ന് ചിന്തിച്ചു കൊള്ളണം.

 

പച്ചക്കറികളാണ് സ്വപ്‌നത്തില്‍ വന്നതെങ്കില്‍ മേലുദ്യോഗസ്ഥന്റെ പ്രീതി പിടിച്ചു പറ്റാന്‍ ശ്രദ്ധിക്കണമെന്നു സാരം. ഓറഞ്ച് സ്വപ്നത്തില്‍ വരുന്നത് അത്ര നല്ലതല്ല.

 

ദുഷ്പേര് കേള്‍ക്കാനുള്ള സന്ദര്‍ഭങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. വെറ്റിലയും അടയ്ക്കയുമാണെങ്കില്‍ ശുഭവാര്‍ത്തയാണ് കേള്‍ക്കുക. മനസ് ശാന്തമായി നിങ്ങൾ ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോഴേ ശുഭ സ്വപ്നങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയു.

OTHER SECTIONS