ബ്രഹ്മമുഹൂർത്തത്തിൽ വിദ്യ അഭ്യസിക്കാം

By online desk.09 06 2021

imran-azhar

 

 

 

ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾ മുഹൂർത്തങ്ങൾ നോക്കി എടുക്കുന്നത് നല്ലതാണ്. ബ്രാഹ്മജ്ഞാന മുഹൂര്‍ത്തമാണ് ബ്രാഹ്മമുഹൂര്‍ത്തം.

 

‘ബ്രാഹ്മം’ എന്നാല്‍ ബ്രഹ്മത്തെ അല്ലെങ്കില്‍ പ്രപഞ്ചത്തെ കുറിക്കുന്നതും ‘മുഹൂര്‍ത്തം’ എന്നാല്‍ ശുഭസമയത്തെ കുറിക്കുന്നതുമാണ്.


സൂര്യോദയത്തിന് ഏഴര നാഴിക മുമ്പുള്ള ശുഭ മുഹൂര്‍ത്തത്തെയാണ് ‘ബ്രാഹ്മമുഹൂര്‍ത്തം’ എന്ന് പറയുന്നത്.


ഒരു മണിക്കൂര്‍ എന്നാൽ രണ്ടര നാഴിക കൂടിയതാണ്. ബ്രഹ്മ്മാവിന്റെ നാമത്തില്‍ അറിയപ്പെടുന്ന ഈ മുഹൂര്‍ത്തത്തില്‍ അദ്ദേഹത്തിന്റെ ധര്‍മ്മ പത്‌നിയായ സരസ്വതീ ദേവി ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കുമെന്നാണ് വിശ്വാസം.


അതുകൊണ്ട് സരസ്വതീയാമം എന്നും ഈ സമയത്തെ പറയുന്നു. ഈ സമയത്ത് ശിരസ്സിന്റെ ഇടതു ഭാഗത്തുള്ള വിദ്യാ ഗ്രന്ഥി ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കും. അതു കൊണ്ട് ഈ മുഹൂര്‍ത്തത്തില്‍ വിദ്യ അഭ്യസിയ്ക്കാന്‍ ഉത്തമം.

 


ബ്രാഹ്മമുഹൂര്‍ത്തം ശുഭവേളയായതിനാല്‍ സദ്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനും സദ്തീരുമാനങ്ങള്‍ എടുക്കുന്നതിനും ഏറ്റവും അനുയോജ്യമായ സമയമാണിത്.

 

ഈ അവസരത്തില്‍ ശബ്ദമലിനീകരണമോ, വായുമലിനീകരണമോ ഇല്ലാതെ പ്രകൃതി ശാന്തസുന്ദരവും നിര്‍മ്മലവുമായിരിക്കും.

OTHER SECTIONS