വാരഫലം: ജ്യോതിഷപരമായി ഏറെ പ്രാധാന്യമുള്ള ആഴ്ച

വിശ്വാസികളായ വായനക്കാരെ സംബന്ധിച്ച് ഈ ആഴ്ച ജ്യോതിഷപരമായി വളരെ പ്രാധാന്യമേറിയതാണ്. ഗ്രഹരാജനായ ആദിത്യന്‍ (സൂര്യന്‍) ഏപ്രില്‍ 14 ന് മേടം രാശിയിലേക്ക് സംക്രമിക്കയാണ്. പുരാണത്തില്‍ പ്രജാപതിയായ കശ്യപമുനിയുടേയും അഥിതിദേവിയുടേയും പുത്രനാണ് ആദിത്യന്‍.

author-image
Web Desk
New Update
വാരഫലം: ജ്യോതിഷപരമായി ഏറെ പ്രാധാന്യമുള്ള ആഴ്ച

 

ജ്യോതിഷഭൂഷണം രമേഷ് സദാശിവന്‍

വിശ്വാസികളായ വായനക്കാരെ സംബന്ധിച്ച് ഈ ആഴ്ച ജ്യോതിഷപരമായി വളരെ പ്രാധാന്യമേറിയതാണ്. ഗ്രഹരാജനായ ആദിത്യന്‍ (സൂര്യന്‍) ഏപ്രില്‍ 14 ന് മേടം രാശിയിലേക്ക് സംക്രമിക്കയാണ്. പുരാണത്തില്‍ പ്രജാപതിയായ കശ്യപമുനിയുടേയും അഥിതിദേവിയുടേയും പുത്രനാണ് ആദിത്യന്‍. പ്രകൃതിയിലെ സകലചരാചരങ്ങളുടേയും ഊര്‍ജ്ജ സ്രോതസ്സു കൂടിയായ ആദിത്യന്‍ ജ്യോതിഷ പ്രകാരം സമ്പത്തിന്റെയും, ഉന്നതിയുടേയും നാഥനാണ്. സൂര്യന്‍, ആദ്യ ഗ്രഹമായ മേടം രാശിയില്‍ ബുധനുമായി സംക്രമിക്കുമ്പോള്‍ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. ഈ യോഗം ചേരല്‍ മേടം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, മീനം രാശിക്കാര്‍ക്ക് ഗുണകരമെങ്കിലും ഗോചരാല്‍ ഫലം ഗണിക്കുമ്പോള്‍ മറ്റ് ഗ്രഹങ്ങളുടെ പൊതു സ്വാധീനം കൂടി പരിഗണിച്ചാണ് പ്രവചിക്കുക. വായനക്കാര്‍ക്ക് കൂടുതല്‍ മനസിലാകത്തക്ക വിധത്തില്‍ ഓരോ രാശിയിലും വരുന്ന നക്ഷത്രങ്ങള്‍ സഹിതം ആണ് ഈ ആഴ്ചയിലെ വാരഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക):

ഈ രാശിക്കാര്‍ക്ക് പൊതുവെ ഗുണകരമായിരിക്കും ഈ ആഴ്ച, ധനപരമായും കുടുംബപരമായും ആരോഗ്യപരമായും ഗുണകരമാണ്. വിനോദ യാത്രക്കും ബന്ധുസമാഗമത്തിനും അവസരം കാണുന്നു.

ഇടവം (കാര്‍ത്തിക 3/4), രോഹിണി, മകയിരം 1/2):

ഈ രാശിക്കാര്‍ക്ക് വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. സംസാരത്തില്‍ മിതത്വം പാലിച്ചാല്‍ പൊതുവെ ഈ ആഴ്ച ഗുണകരമായി മാറ്റാം. ധന ഇടപാടുകള്‍ ശ്രദ്ധയോടെ നടത്തുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4):

ഈ രാശികര്‍ക്ക് പൊതുവെ ഗുണകരമല്ല. യാത്രാക്ലേശം അധിക ധന വ്യയം എന്നിവയ്ക്കും തൊഴില്‍നഷ്ടത്തിനും കുടുംബകലഹത്തിനും സാധ്യത കാണുന്നു. വാരാന്ത്യം സ്ഥിതി മെച്ചപ്പെട്ടേക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം 1/2):

കര്‍ക്കിടകം രാശിക്കാര്‍ക്ക് ആഴ്ചയുടെ ആദ്യം ഗുണകരമായിരിക്കും. കൊടുക്കല്‍ വാങ്ങലുകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും വളരെ മികച്ചതായിരിക്കും. ആഴ്ചാവസാനം സ്ഥിതിക്ക് മാറ്റം കാണുന്നു.

ചിങ്ങം ( ആയില്യം 1/2, മകം, പൂരം 3/4):

വളരെ ഗുണകരമായ ആഴ്ചയാണ്. സാമ്പത്തികമായും കുടുംബപരമായും ഉന്നതി ഉണ്ടാകും. വിനോദ യാത്രയ്ക്കും ഇഷ്ടഭക്ഷണ സമൃദ്ധിക്കും സാധ്യത കാണുന്നു.

കന്നി (പൂരം 1/4, ഉത്രം, അത്തം 1/2):

ഏറെ ഗുണകരമായ ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതിനും വിജയം കൈവരിക്കുന്നതിനും ധന സംബന്ധമായ ഇടപാടുകള്‍ക്കും സാധ്യത കാണുന്നു.

തുലാം (അത്തം 1/2, ചിത്തിര, ചോതി 3/4):

ആഴ്ചയുടെ ആദ്യ പകുതി ഗുണകരമായിരിക്കും വിദേശയാത്രക്കും അല്ലെങ്കില്‍ വിദേശത്തുനിന്ന് ധനം ലഭിക്കുന്നതിനും ബന്ധുസമാഗമത്തിനും സാധ്യത കാണുന്നു. വാരാന്ത്യം വിപരീതഫലം ഉണ്ടാകാം.

വൃശ്ചികം (ചോതി 1/4, വിശാഖം, അനിഴം):

നല്ല ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. ധനാഗമനത്തിനും ബന്ധുസമാഗമത്തിനും ഉല്ലാസയാത്രകള്‍ക്കും സധ്യത കാണുന്നതിനോടൊപ്പം ദൂരയാത്ര നടത്തുന്നതിന് അവസരം കാണുന്നു.

ധനു (തൃക്കേട്ട, മൂലം, പൂരാടം 1/4):

ഈ രാശിക്കാര്‍ക്ക് പൊതുവെ ഗുണകരമാണെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നതിനു സാധ്യത കാണുന്നതിനാല്‍ വാക്കുതര്‍ക്കത്തില്‍ നിന്നും ധന ഇടപാടുകളില്‍ നിന്നും മാറി നില്‍ക്കണം.

മകരം (പൂരാടം 3/4, ഉത്രാടം, അവിട്ടം 1/2):

ആഴ്ചയുടെ തുടക്കം കുറച്ചു കഷ്ടത ഉണ്ടാകുമെങ്കിലും അതിനു ശേഷം വളരെ നല്ലതായിരിക്കും, അപ്രതീക്ഷിത ധനലഭ്യത, കുടുംബ സമാധാനം, സന്തോഷം എന്നിവക്ക് സാധ്യത കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടത്തി 3/4):

സാമ്പത്തികമായി കഷ്ടത ഉണ്ടാകാം. കുടുംബ സമാധാനം, ആരോഗ്യം എന്നിവ ശോഭനം ആയിരിക്കും. വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

മീനം (പൂരുരുട്ടാതി, 1/4, ഉതൃട്ടാതി, രേവതി):

എല്ലാത്തരത്തിലും നല്ലൊരാഴ്ചയാണ് ഈ രാശികര്‍ക്കു വിനോദയാത്രയ്ക്കും മംഗള കാര്യങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരം കാണുന്നു. സാമ്പത്തികമായും മെച്ചപ്പെട്ടതായിരിക്കാനും സാധ്യത കാണുന്നു.

(ജ്യോതിഷഭൂഷണം രമേഷ് സദാശിവന്‍: 8547014299)

 

Astro muhurtham prayer prediction