/kalakaumudi/media/post_banners/24c0cea1bcab2add242d4fdfcb29d049a0ca46ae64e4cde9b05c94a0369f5dd7.jpg)
ജ്യോതിഷഭൂഷണം രമേഷ് സദാശിവന്‍
പ്രപഞ്ചത്തെ ആകമാനം ഉള്‍ക്കൊള്ളുന്നതാണ് വേദങ്ങള്‍. ചതുര്‍വേദങ്ങള്‍ ചേര്‍ന്നതാണ് വേദപുരുഷന്‍. വേദപുരുഷന്റെ പ്രധാന ആറ് അംഗങ്ങളില്‍ മുഖ്യമായ കണ്ണാണ് ജ്യോതിഷം. ജ്യോതിഷം ശാസ്ത്രമാണ്, കണക്കാണ്.
ജ്യോതിഷത്തില്‍ ഫലം വ്യാഖ്യാനിക്കുന്നത് സൂര്യനെയും ചന്ദ്രനെയും ഉള്‍പ്പെടെ ഗ്രഹങ്ങളായി പരിഗണിച്ചുകൊണ്ടാണ്. വ്യാഴം, ശനി, ബുധന്‍, ചൊവ്വ, ശുക്രന്‍, രാഹു, കേതു എന്നിവയാണ് മറ്റു ഗ്രഹങ്ങള്‍.
ഒരു വ്യക്തിയുടെ ഗ്രഹനില പരിശോധിക്കുമ്പോള്‍ ആ വ്യക്തി ജനിക്കുന്ന സമയത്ത് ഗ്രഹങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നത് വളരെ പ്രധാനമാണ്.
പൊതുവായ ഫലം ഗണിക്കുമ്പോള്‍ വ്യക്തികളുടെ ഗ്രഹനില പരിശോധിക്കാന്‍ കഴിയാത്തതിനാല്‍ പൊതുവായ ഫലത്തിന് ആധികാരികത കുറവായിരിക്കും എന്ന് ഓര്‍മ്മിപ്പിക്കട്ടെ. ഇവിടെ 27 നക്ഷത്രങ്ങളെ ഉള്‍കൊള്ളുന്ന പന്ത്രണ്ട് രാശികളെ അടിസ്ഥാനമാക്കിയാണ് പൊതുഫലം ഗണിച്ചിരിക്കുന്നത്.
വായനക്കാരുടെ വരുന്ന ഒരാഴ്ച പൊതുഫലം ഏകദേശം എങ്ങനെ ആയിരിക്കും എന്ന് അറിഞ്ഞിരിക്കുന്നത് ആ ആഴ്ചയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായിരിക്കും.
എല്ലാഗ്രഹങ്ങള്‍ക്കും നിശ്ചിത കാലയളവില്‍ രാശിമാറ്റം സംഭവിക്കാറുണ്ട്. എല്ലാ ചരാചരങ്ങളെയും സ്വാധീനിക്കുന്ന ഗൃഹങ്ങള്‍ ആണ് ഗുരുദേവനും (വ്യാഴം), ശനിദേവനും. ഈ രണ്ടു ഗ്രഹങ്ങളും നിലവില്‍ ശുഭരാശിയില്‍ ആണ് ചരിക്കുന്നത്.
ഗ്രഹമാറ്റങ്ങളില്‍ പ്രധാന ഗൃഹങ്ങളിലൊന്നായ ബുധനാണ് അവസാനമായി സംക്രമണം നടന്നത്. മാര്‍ച്ച് 31 മുതല്‍ മേടം രാശിയില്‍ ആണ് ബുധസംക്രമണം നടക്കുന്നത്. സര്‍വ്വൈശ്വര്യം കൊണ്ടുവരുന്ന ഗ്രഹമായിട്ടാണ് ബുധനെ പരിഗണിക്കുന്നത്. ഈ മാറ്റങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ട് സാക്ഷാല്‍ ഗുരുവായൂരപ്പനെയും ആചാര്യന്മാരെയും ഗുരുക്കന്മാരെയും മനസ്സാസ്മരിച്ചുകൊണ്ടും 2023 ഏപ്രില്‍ മാസം 16 ന് ആരംഭിക്കുന്ന ആഴ്ചയുടെ ഫലം പ്രവചിക്കുന്നു.
മേടം
ഈ രാശിക്കാര്‍ക്ക് പൊതുവേ വരുന്ന ആഴ്ച കാര്യവിജയം, സമ്മാനലാഭം, ഉല്ലാസനിമിഷങ്ങളില്‍ വേണ്ടപ്പെട്ടവരുമായുള്ള സമാഗമം, ഇഷ്ട ഭക്ഷണ സമൃദ്ധി, ചര്‍ച്ചകളില്‍ വിജയം എന്നിവയ്ക്ക് സാധ്യത കാണുന്നു.
ഇടവം
കാര്യവിജയങ്ങള്‍ കാണുന്നു, ബിസിനസ്സില്‍ നല്ല ലാഭം കിട്ടാം, ആഴ്ച പകുതി കഴിഞ്ഞാല്‍ പ്രതികൂലം, കാര്യപരാജയം, വേണ്ടപ്പെട്ടവരുടെ അകല്‍ച്ച എന്നിവ ഫലം.
മിഥുനം
കാര്യതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസം എന്നിവയ്ക്ക് സാധ്യത കാണുന്നു. ആഴ്ചയുടെ അവസാനം കാര്യവിജയവും ആഗ്രഹങ്ങള്‍ നടക്കാനുള്ള അവസരവും സംജാതമാകും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് കാര്യതടസം, ശത്രുപീഡ, നഷ്ടം എന്നിവയ്ക്കും നിലവിലെ തൊഴില്‍ നഷ്ടപ്പെടുന്നതിനും കേസ് തുടങ്ങിയ വ്യവഹാരങ്ങള്‍ക്കും സാധ്യത കാണുന്നു.
ചിങ്ങം
കാര്യവിജയം, അംഗീകാരം, സ്ഥാനലാഭംഎന്നിവ കാണുന്നു ആഴ്ചയുടെ പകുതിയ്ക്ക് ശേഷം ഉദരവൈഷമ്യം, യാത്രാതടസ്സം, അഭിമാനക്ഷതംഎന്നിവ കാണുന്നു.
കന്നി
അംഗീകാരം, സ്ഥാനലാഭം, ഇഷ്ടഭക്ഷണ സമൃദ്ധി, സമ്മാനലാഭം എന്നിവയ്ക്കും തൊഴില്‍ അന്വേഷകര്‍ക്ക് വിജയം കൈവരിക്കാനും ഈ ആഴച സാധ്യതയുള്ളതായി കാണുന്നു.
തുലാം
കാര്യവിജയം, സമ്മാനലാഭം, അനുകൂലമായ സ്ഥലം മാറ്റം, പരീക്ഷകളില്‍ വിജയം എന്നിവ കാണുന്നു. ആഴ്ചാവസാനം യാത്രാതടസ്സം, കാര്യതടസ്സം എന്നിവ കാണുന്നു.
വൃശ്ചികം
ത്രാതടസ്സം, ശാരീരികാസ്വാസ്ഥ്യം എന്നിവയ്ക്കും ആഴ്ചയുടെ അവസാനം വേണ്ടപ്പെട്ടവരുമായി ഒത്തുചേരുന്നതിന് അവസരവും അംഗീകാരം ലഭിക്കുന്നതിന് സാധ്യതയുള്ളതായും കാണുന്നു.
ധനു
കാര്യവിജയം കാണുന്നു. പരീക്ഷകളില്‍ വിജയം കാണുന്നതിനോടൊപ്പം സമ്മാനങ്ങള്‍ ലഭിക്കുന്നതിനും ഈ രാശിക്കാര്‍ക്ക് യോഗം ഉള്ളതായി കാണുന്നു.
മകരം
വേണ്ടപ്പെട്ടവരുമായി ഉല്ലാസ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഇഷ്ടഭക്ഷണസമൃദ്ധിക്കും അംഗീകാരങ്ങള്‍ ലഭിക്കുന്നതിനും ഈ വാരം അവസരം ഉള്ളതായി കാണുന്നു.
കുഭം
കാര്യവിജയം കാണുന്നു, ചര്‍ച്ചകള്‍ വിജയിക്കാം, ആഗ്രഹങ്ങള്‍ നടക്കാം, സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ക്ക് പങ്കുചേരും, വേണ്ടപ്പെട്ടവരുമായി കൂടിക്കാഴ്ചക്കും അവസരം ലഭിക്കും.
മീനം
യാത്രാതടസം, മനഃക്ലേശം, ശാരീരികാസ്വാസ്ഥ്യം എന്നിവയ്ക്ക് സാധ്യതയുള്ളതായി കാണുന്നു. ആഴ്ചാവസാനം അഭിവൃദ്ധിക്കും ശാരീരിക സുഖത്തിനും ഇഷ്ടഭക്ഷണ സമൃദ്ധിക്കും സാഹചര്യം ലഭിക്കും.