/kalakaumudi/media/post_banners/1a1c6b13a2cdb338a09600c0cf8347019519fea3c6003b3b89ad18eb0791e7e0.jpg)
1,10,19,28 എന്നീ തീയതികളില്‍ ജനിച്ചവര്‍
വളരെ അനുകരണീയമായ ചില പുതിയ സ്ത്രീ–പുരുഷബന്ധങ്ങള്‍ ഉണ്ടാകും. പുരുഷസന്താനം ആഗ്രഹിച്ചിരുന്ന ഗര്‍ഭിണികള്‍ക്ക് പുരുഷ സന്തതി പിറക്കും. ആഫീസില്‍ ചിലരുമായി ശത്രുത ഉണ്ടാകും. അവര്‍ ഔദ്യോഗിക ജീവിതത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയേക്കാം. മുടങ്ങിക്കിടന്ന വീട് പണി പുനരാരംഭിക്കും. 1,10,15,17,19,23,27, തീയതികളില്‍ സന്തോഷകരമായ അനുഭവ
മുണ്ടാകും. 3,9,16,20,21,24,28 തീയതികളില്‍ അസുഖകരമായ അനുഭവങ്ങളോ മാനസ്‌സിക വൈക്‌ളപ്യമോ ഉണ്ടാകും. സുന്ദരിയായ ഉത്രം നാളുകാരിയെ പരിചയപ്പെടും. ഭാര്യാസഹോദരിയുടെ വിവാഹം നടത്താന്‍ മുന്‍കൈയെടുക്കും. അടുത്ത സുഹൃത്തിന് പണം കടം കൊടുത്ത് ഭാര്യയുടെ അപ്രീതി നേടും.
കണ്ണുകള്‍, വയറ്, നട്ടെല്ല്, ചെവികള്‍ എന്നിവിടങ്ങളില്‍ അസുഖമുണ്ടാകും. സൂര്യനും, ശിവനും, ദുര്‍ഗ്ഗയ്ക്കും പ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യും. സൂര്യകവചം, അഗസ്ത്യഹൃദയം എന്നിവ ചൊല്ലുന്നത് പതിവാക്കുക. ഉത്രാടം,പുണര്‍തം, ആയില്യം നക്ഷത്രക്കാര്‍ ദ്രോഹിക്കാന്‍ ശ്രമിക്കും. വിശാഖം തിരുവോണം നക്ഷത്രക്കാര്‍ സഹായിക്കും. അളിയന് പത്തു ലക്ഷം രൂപ കടം കൊടുക്കും. ഇത് പിന്നീട് തിരിച്ചുകിട്ടാന്‍ പാടുപെടും. ഇഷ്ടമ
ുള്ള സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടും. കണ്ണുകള്‍ ശസ്ത്രക്രിയ, ഉദരശസ്ത്രക്രിയ ഇവ പ്രതീക്ഷിക്കാം. നാലു സുന്ദരികളായ സ്ത്രീകളെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെടും ഇവരിലൊരാളുമായി ദീര്‍ഘകാല ബന്ധം ഉടലെടുക്കും. അശോകനെന്ന വ്യക്തി സഹായിയായി എത്തും.
2,11,20,29 എന്നീ തീയതികളില്‍ ജനിച്ചവര്‍
വാത സംബന്ധവും ശ്വാസകോശ സംബന്ധവുമായ ദീര്‍ഘകാലമായി രോഗദുരിതങ്ങളാല്‍ കേ്‌ളശിക്കുന്നവര്‍ക്ക് രോഗശമനം. പക്ഷാഘാതം, സന്ധിവാതം എന്നീ രോഗങ്ങളാല്‍ ശയ്യാവലംബരായവര്‍ എഴുന്നേറ്റിരുന്നേക്കാം. അച്ഛന്റെ തറവാട് ഭാഗംവയ്ക്കല്‍, കരണങ്ങള്‍ ഇവ ഉണ്ടാകും. വീട് മോടിപിടിപ്പിക്കും. അപ്രതീക്ഷിതമായി പത്തുലക്ഷത്തിലധികം രൂപ കൈവശം വന്നുചേരും. അതിര്‍ത്തിയില്‍ മതില്‍ കെട്ടുക, മരങ്ങള്‍ മുറിച്ചുമാറ്റുക, അടുക്കളയും സ്വീകരണ മുറിയും പൊളിച്ചു പണിയുക എന്നിവ പ്രതീക്ഷിക്കാം. ഭൗതികനേട്ടങ്ങളുടെ മാസമാണ്. ഇഷ്ടം പോലെ കാശ് വരുമെങ്കിലും, മക്കള്‍ക്കായി അപ്രതീക്ഷിതമായ ധനച്ചെലവ് ഉണ്ടാകും. പുതിയ ചില സംരംഭങ്ങളിലേര്‍പ്പെടും.
ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം പ്രശസ്തി ഇവ ഉണ്ടാകും. തിങ്കളാഴ്ചകളില്‍ ശിവദര്‍ശനം, ശിവസഹസ്രനാമാര്‍ച്ചന, ഗണപതി ഹോമം ഇവ ചെയ്യുക. ചാമുണ്ഡീഭജനവും ഭുവനേശ്വരീ സേവയും നല്ലത്. ശാരദ, സുമേഷ്, അഖില, ബാബു, ജയപ്രസാദ്, കുഞ്ഞുമോന്‍ എന്നിങ്ങനെ ആറു പേര്‍ സഹായഹസ്തവുമായി എത്തും. സ്‌കൂട്ടര്‍,കാര്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കായി പതിനൊന്നായിരം രൂപയില്‍ കൂടുതല്‍ ചെലവഴിക്കും. കുടുംബക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് പതിനായ
ിരം രൂപയില്‍ കൂടുതല്‍ വാഗ്ദാനം ചെയ്യും. ഓഫീസില്‍ സീറ്റ് മാറും. ന്യൂഡല്‍ഹി, മുംബൈ, റായ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഔദ്യോഗിക യാത്ര നടത്തും.
1,10,19,22,23 തീയതികളില്‍ നന്നായിരിക്കും. ചിത്തരി, അവിട്ടം, തൃക്കേട്ട, പൂരാടം രേവതി നക്ഷത്രക്കാര്‍ സഹായിക്കും. 3,11,17,18,23,24 തീയതികള്‍ അത്ര നന്നല്ല. ചെവി, അണപ്പല്ലുകള്‍, കണ്ണുകള്‍ ഇവയ്ക്ക് അസുഖമുണ്ടാകും. ഭാര്യാപിതാവിന് ആസ്പത്രി ചികിത്സ വേണ്ടിവരും. ആയില്യം, തിരുവാതിര, പുണര്‍തക്കാര്‍ ശല്യപ്പെടുത്തും. ശിവ ഭഗവാന്റെ മനോഹരമായ ഒരു ചിത്രം ലഭിക്കും. കുടുംബത്തില്‍ ഇരട്ടക്കുട്ടികള്‍ പിറക്കും.
3,12,21,30 എന്നീ തീയതികളില്‍ ജനിച്ചവര്‍
കാല്‍ നൂറ്റാണ്ടിലേറെ ഒരു ബന്ധവുമില്ലാതിരുന്ന പഴയ സുഹൃത്തുക്കളെ കാണും. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കേണ്ടിവരും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കു വളരെ നല്ലമാസം. വിവാഹം ആവശ്യമാണെന്നു തോന്നും. വയറ്, കണ്ണ്, കാലുകള്‍, നട്ടെല്ല് ഇവയ്ക്ക് ചെറിയ അസ്വസ്ഥത. വിദ്യാര്‍ത്ഥികള്‍ കലാകാരന്മാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ര്ടീയക്കാര്‍, ഇവര്‍ക്ക് ചില അംഗീകാരങ്ങള്‍ ലഭിക്കും. പരീക്ഷയിലും പ്രസംഗമത്സര
ങ്ങളിലും മികച്ച വിജയം. ആഡംബരകാര്‍ വാങ്ങാന്‍ പണം ചെലവാക്കും. കീഴ്ത്താടിയിലെ രണ്ടു പല്ലുകള്‍ നഷ്ടപ്പെടാം. കാല്‍മുട്ട്, കൈമുട്ട്, വലത്തേസ്തനം ഇവ സൂക്ഷിക്കുക.
വെള്ള, നീല, മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലത്. അമ്മയുടെ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് പനി, ശ്വാസംമുട്ടല്‍, വയറിളക്കം ഇവ ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക ലബ്ധി. അച്ഛനും സഹോദരിക്കും ഭാഗ്യാനുഭവങ്ങള്‍. വസ്തു സംബന്ധമായി ബന്ധുക്കള്‍ തമ്മിലുള്ള വഴക്കുകള്‍ പരിഹരിക്കാനിടപെടും. സംസാരിക്കുമ്പോള്‍ കയര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 3,12,17,18,21 തീ
യതികള്‍ നല്ലത്. 1,2,13,16,19,22 തീയതികള്‍ നന്നല്ല. അവിട്ടം ഉത്തൃട്ടാതി, രേവതി, നക്ഷത്രക്കാര്‍ സഹായിക്കും. ആയില്യം, മകം, തിരുവോണക്കാര്‍, ഉപദ്രവിച്ചേക്കും. പക്ഷേ പേടിക്കാനില്ല.
സര്‍ക്കാരില്‍ ഒരു സുപ്രധാന പദവി വാഗ്ദാനം ചെയ്‌തേക്കും. പുതിയ കാര്‍, മൊബൈല്‍ ഇവ വാങ്ങിയേക്കും. കുടുംബ ക്ഷേത്രത്തില്‍ പൂജയില്‍ പങ്കെടുക്കും. ക്ഷേത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായി സംഭാവന നല്‍കും. ഗിരി, പ്രസീദ, മഞ്ജു, ലാല്‍, ഗോപിക്കുട്ടന്‍, ശിവന്‍കുട്ടി എന്നിങ്ങനെ ചില വ്യക്തികളെ പരിചയപ്പെടും. അത്യപൂര്‍വ്വമായ ഒരാദ്ധ്യാത്മിക ദര്‍ശനം ഉണ്ടായേക്കും.
4,13,22,31 എന്നീ തീയതികളില്‍ ജനിച്ചവര്‍
അച്ഛന്റെ കുടുംബത്തില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നിലനില്‍ക്കുന്ന വസ്തുത്തര്‍ക്കത്തിന് നിങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം ലഭിക്കും. വരുംവരായ്കള്‍ ചിന്തിക്കാതെ ചില തീരുമാനങ്ങള്‍ എടുക്കുക മൂലം ഓഫീസില്‍ കുഴപ്പങ്ങളും സംഘര്‍ഷങ്ങളുമുണ്ടാകും. മൂര്‍ച്ചയുള്ള ആയുധത്താല്‍ നെഞ്ചിലും വയറ്റിലും മുറിവേല്‍ക്കാനിടയുണ്ട്. സന്തതികള്‍ക്ക് ആപത്തു വരുന്നതായി ചില സ്വപ്‌നങ്ങള്‍ കാണും. അത്യപൂര്‍വ്വമായ ചില അദ്ധ്യാത്മ
ിക അനുഭവങ്ങളുണ്ടാകും. പൊങ്ങിയ പല്ലുകളും തീക്ഷണമായ കണ്ണുകളുമുള്ള ഒരു സന്യാസി ശ്രേഷ്ഠനെ കാണാനിടവരും. ഹിമാലയ യാത്രാ മദ്ധ്യേ ആയിരിക്കും ഇത് സംഭവിക്കുക.
വടക്ക് കിഴക്ക് നിന്നും വടക്ക് പടിഞ്ഞാറ് നിന്നും ധനസഹായം ജോലിക്കുള്ള ഓഫര്‍ ഇവ കിട്ടും. കണ്ണ്, ചെവി, ശ്വാസകോശങ്ങള്‍ എന്നിവയ്ക്ക് അസുഖമുണ്ടാകാന്‍ സാദ്ധ്യത. മഹാഗണപതിയെയും ദുര്‍ഗ്ഗാദേവിയെയും പൂജിക്കുക. ഗണേശന്റെ അഷ്ടകവും അഷേ്ടാത്തര ശത നാമവലിയും ജപിക്കുക. പുതിയ ചില ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. പ്രഭാഷണം നടത്താന്‍ കിഴക്കു പടിഞ്ഞാറന്‍ ദിക്കുകളിലേക്ക് പോകേണ്ടിവരും. വിശിഷ്ടമായ ഒരു ദേവീമന്ത്രം ഉപദേശരൂപേണ ലഭിക്കും. ഉപാസനയ്ക്ക് പറ്റിയമാസം. ഗാര്‍ഹിക ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും. തടിച്ച് വെളുത്ത് നേര്‍ത്ത് ചുണ്ടുകളുള്ള ഒരു സ്ത്രീയുമായി സംയോഗസാദ്ധ്യത.
ശ്രീലങ്ക സൈപ്രസ്, ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളിലേക്ക് യാത്രവേണ്ടിവരും. 4,13,22,23,25 തീയതികള്‍ നല്ലത്. 2,5,9,16,24,27,28 തീയതികള്‍ അത്ര നന്നല്ല. തിരുവോണം, അവിട്ടം, ചതയം നക്ഷത്രക്കാര്‍ സഹായവുമായെത്തും. എന്നാല്‍ കാര്‍ത്തിക, പൂരം, ഉത്രം നക്ഷത്രക്കാര്‍ ചില്ലറ അലോസരങ്ങളുണ്ടാക്കും. ചില അപൂര്‍വ്വ രത്‌നങ്ങള്‍, വില കൂടിയ മൊബൈല്‍, സുഗന്ധദ്രവ്യങ്ങളും സമ്മാനമായികിട്ടിയേക്കും. ഓഫീസില്‍ ഒരു ഫയലിനെച്ചൊല്ലിയും ഒരു കീഴുദ്യോഗസ്ഥനെതിരെ നടപടികളെടുക്കുന്ന കാര്യത്തെച്ചൊല്ലിയും ചില തര്‍ക്കങ്ങള്‍ക്ക് സാദ്ധ്യത. കാര്യമായ ഒരു പിഴവ് ഓഫീസ് ജോലിയില്‍ വന്നു പെട്ടത് നിങ്ങള്‍ കണ്ടെത്തും.
5,14,23 തീയതികളില്‍ ജനിച്ചവര്‍
ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും സംതൃപ്തി പകരുന്ന അനുഭവങ്ങളുണ്ടാകും. ധനകാര്യ സ്ഥാപനങ്ങള്‍ നീതിന്യായസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് നല്ലമാസം. ഭാര്യയ്ക്ക് ജോലി കിട്ടും. മക്കള്‍ക്ക് അവരവരുടെ പ്രവര്‍ത്തനങ്ങളില്‍ അംഗീകാരം ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. സാങ്കേതിക–ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് നല്ലമാസം. പുതിയ വസ്ത്രങ്ങള്‍, വാച്ച്, ഫ്രിഡ്ജ് പോലെയുള്ള ഗൃഹോപകരണങ്ങള്‍, ആഭരണങ്ങള്‍ ഇവ വാങ്ങും. ഉന്നതബിരുദങ്ങള്‍ ലഭിക്കും. സഹോദരങ്ങള്‍ക്ക് ഗവേഷണത്തിന് അംഗീകാരം ലഭിക്കും.
ഇന്ത്യയ്ക്കു പുറത്തുള്ള ചില കൃസ്ത്യന്‍ തീര്‍ത്ഥാടനസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മഹാലക്ഷ്മ്യഷ്ടകം കനകധാരസ്തവം ഇവ ചൊല്ലുക. ബുധനാഴ്ചകളില്‍ ശ്രീകൃഷ്ണന് തുളസിമാല പാല്‍പ്പായസം മഹാലക്ഷ്മിയുടെയും അന്നപൂര്‍ണ്ണേശ്വരിയുടെയും മന്ത്രങ്ങള്‍ ചൊല്ലുക. 5,14,15,17,24,25 തീയതികള്‍ വളെ നന്നായിരിക്കും. 2,3,15,16,17,19 തീയതികളില്‍ ജോലിപരമായി ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാകും. എല്ലാ മേഖലകളിലും സമാധാനം, സംതൃപ്തി അംഗീകാരം ഇവ ലഭിക്കും. മക്കളുടെ വിവാഹാലോചന ഉറപ്പിക്കാന്‍ സാധ്യത. ലോട്ടറി, ചിട്ടി, ഇവ കിട്ടിയേക്കും. കമ്മല്‍, ഉഢ്ഡ്യാണം, വളകള്‍ ഇവ വാങ്ങും.
ദേവിക്ക് 2 പവന്റെ താലി വാങ്ങി ചാര്‍ത്തും. പൂരം, ഉത്രം, ഉത്തൃട്ടാതി, ചതയം നക്ഷത്രക്കാര്‍ ജോലിയില്‍ സഹായിക്കും. ആയില്യം, മകം, മകയിരം നക്ഷത്രക്കാര്‍ കുടുംബത്തിലും, ജോലിസ്ഥലത്തും അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചേക്കും. കുടുംബത്തില്‍ ഒരു സ്ത്രീ സന്തതി ജനിക്കാന്‍ സാധ്യത. ഒടിവ്, ചതവ്, ഉയരത്തില്‍ നിന്നുള്ള വീഴ്ച ഇവ ശ്രദ്ധിക്കണം. ഉഷ, നീലിമ, എന്നിങ്ങനെ പേരുള്ള രണ്ടുപേരെ പരിചയപ്പെടും.
6,15,24, തീയതികളില്‍ ജനിച്ചവര്‍
വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന വീടിന്റെ പണി പൂര്‍ത്തിയാക്കും. ഇടതു ചെവിക്കും ഇടതു കൈയ്ക്കും വയറിനും, ചെറിയ അസ്വസ്ഥത ,2,6,15,20,21,24 തീയതികളില്‍ നല്ല കാര്യങ്ങള്‍ നടക്കും. സാമ്പത്തികമായി മെച്ചപ്പെട്ട മാസം. ലോട്ടറി, ചിട്ടി ഇവ ലഭിച്ചേക്കും. ജോലിയില്‍ ഉയര്‍ച്ച, ഇഷ്ടസ്ഥലത്തേക്കു മാറ്റം ഇവയ്ക്കു സാദ്ധ്യത. 3,5,11,12,13,14,17,22,26 തീയതികളില്‍ ജോലിയിലും ഗാര്‍ഹികാന്തരീക്ഷത്തിലും ചില്ലറ കശപിശകളുണ്ടാകും. കലാകാരന്മാരും ഗവേഷണ വിദ്യാര്‍ത്ഥികളും ജോലി പൂര്‍ത്തിയാക്കും. മകന്റെ ഗവേഷണ ശ്രമങ്ങളില്‍ നല്ല പുരോഗതി ഉണ്ടാകും.
ഒരു വര്‍ഷത്തിനുള്ളില്‍ അവന് ഗവേഷണ ബിരുദം കിട്ടും. മകള്‍ക്കു നല്ല മാസം. സല്‍സന്തതി ആരോഗ്യം ഒക്കെ അവള്‍ക്കുണ്ടാകും. മകളുടെ ഭര്‍ത്താവിന് അധികാരമുള്ള ജോലി കിട്ടും. ദീര്‍ഘകാലമായി വിവാഹം ഇതേവരെ നടക്കാത്തവര്‍ക്ക് ഈ മാസം 15–ാം തീയതിക്കുള്ളില്‍ വിവാഹം ഉറപ്പിക്കും. സാമ്പത്തികമായി നല്ല മെച്ചമുള്ള മാസം. ലോട്ടറി, ചിട്ടി, ഇവ കിട്ടിയേക്കും. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങും. കാറ്, വീട് ഇവയ്ക്ക് റിപ്പയര്‍ വേണ്ടിവരും. ചൊവ്വാഴ്ച മുരുകന്‍, വെള്ളിയാഴ്ച ഗണപതി മഹാലക്ഷ്മി എന്നിവരെ ഭജിക്കുക. പഴയ സുഹൃത്തുക്കളെ അപ്രതീക്ഷിതമായി കണ്ടുമുട്ടും.
കിഴക്കു നിന്നോ തെക്ക് പടിഞ്ഞാറ് നിന്നോ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ട്രെയിനിംഗിനായി ഇന്ത്യയ്ക്കു പുറത്തു പോകാന്‍ സാദ്ധ്യത. പ്രമേഹമുണ്ടെന്ന് രക്തപരിശോധനയില്‍ തെളിയുന്ന മാസം. പ്രണയം പൂവണിയും; പ്രത്യേകിച്ച് കാര്‍ത്തിക, പൂരം, ഉത്രം, ചോതി മകയിരം നാളുകാര്‍ക്ക്. പക്ഷേ ഈ പ്രണയം വീട്ടില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഗള്‍ഫിലുള്ള സഹോദരനും സഹോദരിയും പണി മതിയാക്കി തിരിച്ചുവരും. വിശാഖക്കാര്‍ക്ക് മേലധികാരികളുടെ സഹായം കിട്ടും.
7,16,25 തീയതികളില്‍ ജനിച്ചവര്‍
ശരീരത്തിനും മനസ്‌സിനും ഉണര്‍വും ഉന്മേഷവും സുലഭമായി ലഭിക്കുന്ന മാസം. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹായം ഇഷ്ടം പോലെ കിട്ടും. ചോദിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍, വളരെ പ്രവര്‍ത്തനനിരതമായ ഈ മാസത്തില്‍ പുതിയ ഔദ്യോഗിക ചുമതലകള്‍ വന്നുചേര
ും. അവയൊക്കെ വിജയിപ്പിക്കുവാനും സാധിക്കും. പുതിയ ഗാര്‍ഹികോപകരണങ്ങള്‍ വാങ്ങും. സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കും. വീടിന്റെ മുകള്‍നില പണിയും.
അമ്പതു സെന്റ് വിറ്റ് സ്വന്തം സഹോദരങ്ങളെ സഹായിക്കും. പക്ഷേ അവര്‍ ബദ്ധശത്രുക്കളായി മാറും. സഹോദരീ ഭര്‍ത്താവുമായി പിണങ്ങും. വാക്കുകള്‍ ശത്രുക്കളെ സൃഷ്ടിക്കും. ചില്ലറ വ്യവസായിക സംരംഭങ്ങള്‍ തുടങ്ങാന്‍ തീരുമാനിക്കും. നേത്രശസ്ത്രക്രിയക്ക് സാദ്ധ്യത. ആശുപത്രിയില്‍ കുറച്ചുദിവസം കഴിയേണ്ടിവരും. ഉഗ്രനരസിംഹ മന്ത്രം, വിഷ്ണു സഹസ്രനാമം, ശാസ്ത്രസഹസ്രനാമം ഇവ വായിക്കുക. 7,8,9,16,23,25 തീയതികള്‍ നല്ലത്. 8,14,24,26,28 തീയതികള്‍ അത്ര മെച്ചമല്ല. ശ്വാസസംബന്ധമായ അസുഖങ്ങള്‍, മുടികൊഴിച്ചില്‍, തൊലിപ്പുറത്ത് ചൊറിച്ചില്‍, പല്ലുകള്‍ നഷ്ടപ്പെടുക ഇവയ്ക്കു സാദ്ധ്യത. രാജി, അനഘ, വിപിന്‍, ഭൂഷണ്‍, അനില്‍, ലേഖ, എന്നിങ്ങനെ ചില വ്യക്തികളെ പരിചയപ്പെടും. അത്തം, പൂരാടം, കാര്‍ത്തിക നക്ഷത്രക്കാര്‍ ജോലിയില്‍ സഹായിക്കും.
8,17,26 തീയതികളില്‍ ജനിച്ചവര്‍
ഈ മാസം പുതിയ ചില ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കേണ്ടിവരും. ജോലിയില്‍ പ്രശംസ ലഭിക്കുന്ന മാസം. കുട്ടികളില്ലാതിരുന്ന ദമ്പതിമാര്‍ക്ക് സന്താനഭാഗ്യം. സ്ത്രീ സന്തതികള്‍ ഇരട്ടക്കുട്ടികള്‍ ഇവയ്ക്കു കൂടുതല്‍ സാദ്ധ്യത. ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടിവരും. പൊലീസ്, ആര്‍മി എന്നിവിടങ്ങളില്‍ ജോലി കിട്ടും. സന്തതികള്‍ക്ക് വിദ്യാഭ്യാസത്തില്‍ നല്ല മാസം. മൗറിഷ്യസ്, മക്കാവോ, ശ്രീലങ്ക, എന്നിവിട
ങ്ങളിലേക്ക് യാത്ര ചെയ്യും. കേരളത്തില്‍തന്നെ മലകള്‍, കുന്നുകള്‍, ഇവിടങ്ങളില്‍ സഞ്ചരിക്കും. നെഞ്ചുവേദന, ചെവിവേദന, വയറുവേദന ഇവ ഉണ്ടാകും.
കാല്, ഇടുപ്പ്, കഴുത്ത്, ഇടത് കണ്ണ്, വലത്തേ മുല എന്നീ ഭാഗങ്ങളില്‍ അസുഖമുണ്ടാകും. ഗര്‍ഭിണികള്‍ക്ക് വളരെ നല്ല മാസം. ഈ മാസം തുടങ്ങുന്ന വ്യവസായങ്ങള്‍. വാണിജ്യ സംരംഭങ്ങള്‍ എന്നിവ ശോഭിക്കും. പുതിയ ജോലി സ്ഥലത്ത് ആദരവും അംഗീകാരവും 6,8,17,18,19,24,26 തീയതികള്‍ നന്നായിരിക്കും. 3,12,23,30 തീയതികളില്‍ വിലപിടിയുള്ള ആഭരണങ്ങള്‍ കളഞ്ഞുപോയേക്കാം. വിലകൂടിയ മൊബൈല്‍, പേന, വജ്രമോതിരം ഇവ ലഭിക്കും. ഗവേഷകര്‍ വിദ്യാര്‍ത്ഥികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ ബാങ്ക് ജീവനക്കാര്‍ ഇവര്‍ക്ക് വളരെ നല്ല മാസം. വീട് വാടകയ്ക്ക് കൊടുക്കും.
അച്ഛന് പ്രശസ്തി അംഗീകാരം, അമ്മയ്ക്ക് സ്ഥലംമാറ്റം, അപ്രതീക്ഷിത ധനലബ്ധി. രണ്ടേക്കര്‍വരെ വസ്തുക്കള്‍ ഭര്‍ത്താവിന് ഭാഗത്തിലൂടെ കിട്ടും. അമ്മാവന് അസുഖം വരും. സ്ത്രീകള്‍ ഗര്‍ഭം ധരിക്കാന്‍ സാദ്ധ്യത. അവിട്ടം, കാര്‍ത്തിക, മകയിരം, അത്തം, നക്ഷത്രക്കാര്‍ സഹായിക്കും. പൂയം, പൂരാടം, ആയില്യം നക്ഷത്രക്കാര്‍ ചെറിയ ശല്യമുണ്ടാകും. പ്രശസ്തമായ ഒരു ദേവീക്ഷേത്രം സന്ദര്‍ശിക്കും. അന്താരാഷ്ര്ടതലത്തില്‍ ഗവേഷണത്തിന്
അംഗീകാരം. പുരസ്‌കാരം, പ്രശംസാപത്രം ഇവ സുനിശ്ചിതം. വ്യാഴം തോറും ഹനുമാന് പാദത്തില്‍ വെണ്ണ, നെയ്‌വിളക്ക് ഹനുമദ് സഹസ്രനാമാര്‍ച്ചന. പക്കനാള്‍ തോറും ഹനുമാന് വടമാല, ശനിയാഴ്ച തോറും ശാസ്താവിന് നീരാജനം, എള്ളുപായസം ഇവയൊക്കെ നല്ലത്. പ്രദീപ്, ഹാരീസ്, ജലജ, മോഹന്‍കുമാര്‍, ജയന്‍, കണ്ണന്‍ എന്നിങ്ങനെ ചിലരെ പരിചയപ്പെടും. സവിത, വത്സല എന്നീ രണ്ടുപേര്‍ ആ ജീവനാന്ത മിത്രങ്ങളായി മാറും.
9,18,27 തീയതികളില്‍ ജനിച്ചവര്‍
കഴിഞ്ഞ അഞ്ചുവര്‍ഷമായി കാത്തിരുന്ന ചില സാമ്പത്തിക ആനുകൂല്യങ്ങള്‍ ഈ മാസം 21 നോ 27 നോ 28 നോ വന്നു ചേരും. പാസ്‌പോര്‍ട്ട്, വിസ, ഇവ തരപ്പെടും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. രക്തം ദാനം ചെയ്യും. ആയൂര്‍വ്വേദ ചികിത്സ ചെയ്യാന്‍ തുടങ്ങും. സ്വീഡന്‍, ഈജിപ്ത്, ഇറ്റലി, ചൈന എന്നീ സ്ഥലങ്ങളിലേക്കു യാത്ര. ആശുപത്രിയില്‍ അച്ഛന് കൂട്ടിരിക്കും. ചികിത്സയ്ക്കാായി 15000ല്‍പ്പരം തുക
ചെലവിടും. സര്‍ക്കാരില്‍ നിന്നും മികച്ച പാരിതോഷികം ലഭിക്കും. ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടും. ഉദ്യോഗതലത്തില്‍ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന ചില കോഴ്‌സുകള്‍ക്ക് പ്രവേശനം കിട്ടും. ചൊവ്വാഴ്ച ദുര്‍ഗ്ഗയേയും ഭദ്രയേയും തൊഴുക. ദേവീ മാഹാത്മ്യം, ഹനുമാന്‍ ചാലീസ ഇവ ദിവസവും ചൊല്ലുക. 9,10,11,18,22,23 തീയതികള്‍ നല്ലത്. 7,13,16,20,24 തീയതികള്‍ മെച്ചമല്ല. ഷമീമ, അലക്‌സ്, റോഷന്‍ വൈദ്യനാഥന്‍, ത്രിവേണി, താരം, മോട്ടി എന്നീ പേരുകള്‍ ഓര്‍ക്കുക.
ചിത്തിര ആയില്യം, കാര്‍ത്തിക, ഉത്രം നക്ഷത്രക്കാര്‍ സഹായിക്കും. മൂലം പുണര്‍തം ആയില്യം നക്ഷത്രക്കാര്‍ ദുഷിക്കുകയും നിങ്ങള്‍ക്കെതിരെ നീചകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്‌തേക്കാം. ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങും. വിഷഭയം ഉള്ളമാസം. രാത്രികളില്‍ കാടുകള്‍ വിജന സ്ഥലങ്ങള്‍ എന്നിവയിലൂടെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുക. ചതവ്, മുറിവ്, തുന്നിക്കെട്ടല്‍ ഇവയ്ക്ക് സാദ്ധ്യത. പ്രശസ്തമായ, നദീതീരത്തുള്ള ശിവ–പാര്‍വ്വതി ക്ഷേത്രവും ദുര്‍ഗ്ഗാക്ഷേത്രവും സന്ദര്‍ശിക്കും.