/kalakaumudi/media/post_banners/4ed66cbe11c503ddc54fabf2c9fddb2af777ad5b2f9b8319488406d0515c1a71.jpg)
വ്രതശുദ്ധിയോടെ അമ്മയ്ക്ക് മുമ്പില്‍ അര്‍പ്പിക്കുന്ന പൊങ്കാല ജാതകത്തിലെ ദോഷങ്ങളെ നീക്കി ജീവിതത്തില്‍ ഉയര്‍ച്ചയും, മനഃസമാധാനവും ഐശ്വര്യവും നല്‍കുന്നു. ദേവി ഭക്തജനങ്ങളുടെ ആവലാതികള്‍ സ്വീകരിച്ച് സര്‍വ്വ വരദായിനിയായി പുണ്യം ചൊരിയുന്ന കാലമാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം.
പൊങ്കാല തിളച്ചു തൂകുന്ന ദിശകള്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ഗുണദോഷങ്ങള്‍ പ്രവചിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. പൊങ്കാല തിളച്ചു തൂകുന്നതാണ് ഉത്തമെന്നാണ് പറയപ്പെടുന്നത്. പൊങ്കാല തിളച്ചു മറിയുന്നത് വരാനിരിക്കുന്ന അഭിവൃദ്ധികളെയാണ് സൂചിപ്പിക്കുന്നത്.
കിഴക്കോട്ടു തൂകിയാല്‍ ഇഷ്ടകാര്യങ്ങള്‍ ഉടന്‍ നടക്കുമെന്നാണ് വിശ്വാസം. വടക്കോട്ടായാല്‍ കാര്യങ്ങള്‍ നടക്കാന്‍ അല്‍പം കാലതാമസം നേരിടാം, പടിഞ്ഞാറും തെക്കുമായാല്‍ ദുരിതം മാറിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഇതിനായി നവഗ്രഹഭജനത്തില്‍ ശക്തി കൂട്ടണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.