ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25 ന്

ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25 ന് നടക്കും. 17 ന് രാവിലെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ പൊങ്കാല ഉത്സവം തുടങ്ങും.

author-image
Priya
New Update
ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25 ന്

തിരുവനന്തപുരം: ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25 ന് നടക്കും. 17 ന് രാവിലെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ പൊങ്കാല ഉത്സവം തുടങ്ങും.

19 ന് കുത്തിയോട്ട വ്രത ആരംഭിക്കും. 25 ന് രാവിലെ 10:30 ന് പൊങ്കാലയ്ക്ക് പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക ശേഷം 2:30 ഓടെ പൊങ്കാല നിവേദ്യം.

കുത്തിയോട്ട ബാലന്മാര്‍ക്ക് വൈകുന്നേരത്തോടെ ചൂരല്‍ കുത്തിയതിന് ശേഷം രാത്രി 11 മണിയോടെ പുറത്തെഴുന്നള്ളത്ത്. 26ന് രാവിലെ തന്നെ ദേവിയെ അകത്തെഴുന്നെള്ളിച്ച് കാപ്പഴിക്കും. രാത്രി 12:30 നുള്ള കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിന് സമാപനമാകും.

attukal pongla