/kalakaumudi/media/post_banners/df052fdaffa9668509e4e38ba250b3eb0e57e98fcf02a7e7ccad2be19af945bd.jpg)
ആറ്റുകാൽ പൊങ്കാല ഉത്സവം ഫെബ്രുവരി 19ന് തുടങ്ങും. 27ന് ചരിത്ര പ്രസിദ്ധി നേടിയ ഭക്തി സാന്ദ്രമായ അമ്മയ്ക്കു പൊങ്കാല. ഭക്തർക്ക് ആറ്റുകാൽ ക്ഷേത്ര വളപ്പിൽ പൊങ്കാല ഇടാൻ അനുവാദം ഉണ്ടാകില്ല. ആറ്റുകാൽ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമായിരിക്കും പൊങ്കാല. ഭക്തർ വീടുകളിൽ പൊങ്കാല ഇടണമെന്ന് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് നിർദേശിച്ചു. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുവദിക്കില്ല. എന്നാൽ പൊങ്കാല ദിവസം പ്രോട്ടോക്കോൾ അനുസരിച്ച് ദർശനത്തിന് അനുമതി ഉണ്ടായിരിക്കും.
ഗ്രീൻ പ്രോട്ടോക്കോളും കൊവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും. വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകൾ ഉണ്ടായിരിക്കും. കുത്തിയോട്ടം ഉണ്ടായിരിക്കുകയില്ല. ദേവിയുടെ മണക്കാട് ശാസ്താംകോവിലിലേക്കുള്ള എഴുന്നള്ളത് കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്താനും ട്രസ്റ്റ് ബോർഡ് തീരുമാനിച്ചു.
🕉️ ആറ്റുകാൽ ക്ഷേത്രത്തിൽ പണ്ടാര അടുപ്പ് മാത്രം ക്ഷേത്ര കോമ്പൗണ്ടിൽ പൊങ്കാല അർപ്പിക്കാൻ അനുവദിയ്ക്കില്ല.
🕉️ പൊങ്കാല വീടുകളിൽ മാത്രം. പൊതുവഴികളിൽ പാടില്ല.
🕉️ പൊങ്കാല നിവേദ്യം ക്ഷേത്രത്തിൽ നിന്നും പൂജാരിമാർ ഉണ്ടാകില്ല.
🕉️ ഉത്സവ ദിവസങ്ങളിൽ കോവിഡ് നിയമം പാലിച്ചു ദർശനം ഉണ്ടായിരിക്കും. സാമൂഹ്യ അകലം നിർബന്ധം.
🕉️ കുത്തിയോട്ടം ഉണ്ടാകില്ല. പണ്ടാര കുത്തിയോട്ടം ഉണ്ടാകും.
🕉️ താലപ്പൊലി സാമൂഹ്യ അകലം പാലിച്ചു നടത്തും.
🕉️ ക്ഷേത്രത്തിൽ കൂട്ടം കൂടി നില്കാൻ അനുവദിക്കില്ല.
🕉️ മണക്കാട് ശാസ്താംകോവിലിൽ ദേവിയുടെ തിടമ്പ് കൊണ്ടുള്ള ആനപ്പുറത്തു എഴുന്നെള്ളത് ഉണ്ടാകും.
🕉️ റോഡിൽ തട്ട നിവേദ്യം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകില്ല.
🕉️ ക്ഷേത്ര കോമ്പൗണ്ടിൽ ചെറിയ സ്റ്റേജിൽ ക്ഷേത്ര കലകൾ അവതരിപ്പിക്കും. വലിയ കലാപരിപാടികൾ ഉണ്ടാകില്ല.
ആറ്റുകാലമ്മേ ശരണം