അയ്യാവൈകുണ്ഠര്‍ ജയന്തി; ഇന്ന് സമപന്തി ഭോജനം

കേരള ചെട്ടി മഹാസഭ, കേരള നാടാര്‍ മഹാജന സംഘം, ചെക്കാല നായര്‍ സമുദായം, കേരള പുലയര്‍ മഹാജനസഭ, ഭാരതീയ വണിക വൈശ്യ സംഘം, ഡോ.ബി.ആര്‍.അംബേദ്കര്‍ സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചാസമ്മേളനത്തില്‍ പങ്കെടുക്കും.

author-image
Aswany Bhumi
New Update
അയ്യാവൈകുണ്ഠര്‍ ജയന്തി; ഇന്ന് സമപന്തി ഭോജനം

തിരുവനന്തപുരം: സാമൂഹ്യപരിഷ്‌കര്‍ത്താവും ആത്മീയാചാര്യനുമായ അയ്യാവൈകുണ്ഠ
നാഥരുടെ 189-ാമത് ജയന്തി ആഘോഷങ്ങളുടെ സമാപന സമ്മേളനവും സമപന്തി ഭോജനവും ഇന്ന് രാവിലെ 10 മണിക്ക് ഗവ.ആയുര്‍വേദ കോളേജിനു സമീപം കുന്നുംപുറത്തുള്ള ദിനകൈരളി ഭവനില്‍ നടക്കുമെന്ന് അയ്യാവൈകുണ്ഠര്‍ പഠനകേന്ദ്രം ചെയര്‍മാന്‍ എ.എസ്.അഹിമോഹനന്‍ അറിയിച്ചു.

അയ്യാവൈകുണ്ഠര്‍ സമത്വസമാജത്തിന്റേയും നാടാര്‍ കുടുംബക്ഷേമസമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ സാമിതോപ്പ് മഠാംഗം പി.മുരുകേശന്‍ അദ്ധ്യക്ഷത വഹിക്കും.

കേരള ചെട്ടി മഹാസഭ, കേരള നാടാര്‍ മഹാജന സംഘം, ചെക്കാല നായര്‍ സമുദായം, കേരള പുലയര്‍ മഹാജനസഭ, ഭാരതീയ വണിക വൈശ്യ സംഘം, ഡോ.ബി.ആര്‍.അംബേദ്കര്‍ സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചാസമ്മേളനത്തില്‍ പങ്കെടുക്കും.

ayya vaikunda swaamikal