ദിവസവും ഭാഗവതം കേൾക്കാം, സത്ചിന്തകളോടെ ഉണരാം...

നമ്മില്‍ സദ്ചിന്തകള്‍ വളരുന്നതിനും മനഃശാന്തി ഉണ്ടാകുന്നതിനും ശ്രീമദ് ഭാഗവതം കേള്‍ക്കുന്നത് ഉത്തമം ആണെന്ന് ശ്രീ വേദവ്യാസന്‍ അദ്ദേഹത്തിന്റെ സ്വാനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തിലെ പൗരാണിക തത്ത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമഹാഭാഗവതം അല്ലെങ്കിൽ ശ്രീമദ് ഭാഗവതം. പുരാണങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഭഗവാന്റെ കഥയാണ് ഭാഗവതം. ദിവസവും ഭാഗവതം കേൾക്കുന്നത് നമ്മിൽ സത്ചിന്തകള്‍ ഉണർത്തുന്നു.

author-image
Sooraj Surendran
New Update
ദിവസവും ഭാഗവതം കേൾക്കാം, സത്ചിന്തകളോടെ ഉണരാം...

നമ്മില്‍ സദ്ചിന്തകള്‍ വളരുന്നതിനും മനഃശാന്തി ഉണ്ടാകുന്നതിനും ശ്രീമദ് ഭാഗവതം കേള്‍ക്കുന്നത് ഉത്തമം ആണെന്ന് ശ്രീ വേദവ്യാസന്‍ അദ്ദേഹത്തിന്റെ സ്വാനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തിലെ പൗരാണിക തത്ത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമഹാഭാഗവതം അല്ലെങ്കിൽ ശ്രീമദ് ഭാഗവതം. പുരാണങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഭഗവാന്റെ കഥയാണ് ഭാഗവതം. ദിവസവും ഭാഗവതം കേൾക്കുന്നത് നമ്മിൽ സത്ചിന്തകള്‍ ഉണർത്തുന്നു. മനസ്സിനെ ശുദ്ധീകരിക്കുവാന്‍ ഭാഗവതത്തോളം ശ്രേഷ്ഠമായൊരു ഗ്രന്ഥമില്ലെന്നാണ് കരുതപ്പെടുന്നത്. പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്.ഓരോ അധ്യായത്തേയും ഓരോ സ്കന്ദം എന്നു പറയപ്പെടുന്നു.അതിൽ ദശമസ്കന്ദത്തിലാണ് ശ്രീകൃഷ്ണാ‍വതാരത്തെപ്പറ്റി പറഞ്ഞിരിയ്ക്കുന്നത്.

"പിബന്തി യേ ഭഗവത ആത്മനസ്സതാം
കഥാമൃതം ശ്രവണ പുടേഷു സംഭൃതം
പുനന്തി തേ വിഷയ വിദൂഷിതാശയം
വ്രജന്തി തച്ചരണ സാരോരുഹാന്തികം"

'ആരാണോ ആത്മസ്വരൂപനായ ഭഗവാന്റെ കഥാമൃതം കാതുകളില്‍ നിറച്ചു കുടിക്കുന്നത് ആ സത്തുക്കള്‍ ലൗകീക വിഷയങ്ങളാല്‍ മലിനമാക്കപ്പെട്ട മനസ്സിനെ ശുദ്ധീകരിച്ച് ആ ഭഗവാന്റെ ചരണ കമലങ്ങളെ പ്രാപിക്കുന്നു'. എന്ന് ഭാഗവതം പറയുന്നു. അതിനുള്ള ഏറ്റവും നല്ല ഉപാധിയത്രേ ശ്രീമദ് ഭാഗവതം.

Astro