By web desk.02 05 2023
ജീവിതത്തില്‍ ഭാഗ്യ കടാക്ഷിക്കുന്നില്ല, ദുരിതപര്‍വം തുടര്‍ന്നുപോകുന്നു. ഒന്നും ശരിയായി പോകുന്നില്ല. ജീവിതത്തില്‍ പലരും നേരിടുന്ന ഒരു അവസ്ഥയാണിത്. എന്താണ് ഇതിനൊരു പരിഹാരം എന്നു ചിന്തിച്ച് ആകുലപ്പെടുന്നവരാണ് നമ്മളില്‍ പലരും. ചുണ്ടിനും കപ്പിനും ഇടയില്‍ സൗഭാഗ്യങ്ങള്‍ വഴിമാറി പോകുന്നവര്‍ക്ക് ഒരു പരിഹാരമാണ് വെള്ളിയാഴ്ച വ്രതം.
വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതിന് ചില ചിട്ടകളുണ്ട്. ഗുരുവില്‍ നിന്ന് പ്രധാന ക്ഷേത്രങ്ങളിലെ പൂജാരിമാരില്‍ നിന്നോ ഭുവനേശ്വരീമന്ത്രം സ്വീകരിച്ചാണ് വ്രതനിഷ്ടയോടെ വെള്ളിയാഴ്ചകളില്‍ ദേവിയെ ഭജിക്കേണ്ടത്. ഇങ്ങനെ ചെയ്താല്‍ ഏതു ദുഖവും ശമിക്കും, ജീവിതത്തില്‍ സൗഭാഗ്യമുണ്ടാകും.
തലേ ദിവസമാണ് വെള്ളിയാഴ്ച വ്രതം തുടങ്ങേണ്ടത്. ലളിതാസഹസ്രനാമം, സൗന്ദര്യലഹരി, ദേവീമാഹാത്മ്യം, ദേവീ ഭാഗവതം എന്നിവ പാരായണം ചെയ്യണം.
പകല്‍ ഉപവാസം അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ക്ക് ലഘുഭക്ഷണം കഴിക്കാം. ശനിയാഴ്ച തീര്‍ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം.
ഇത്തരത്തില്‍ 12 വെള്ളിയാഴ്ചകളില്‍ വ്രതമെടുത്താല്‍ ജീവിതത്തില്‍ വലിയ മാറ്റം അനുഭവപ്പെടും. തുടര്‍ച്ചയായി 12 വെള്ളിയാഴ്ചയോ എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ചയില്‍ മാത്രമായി 12 മാസത്തെ വെളളിയാഴ്ചയോ വ്രതം സ്വീകരിക്കാം. വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ദേവീക്ഷേത്രം ദര്‍ശനവും നടത്തണം.