By web desk.08 06 2023
എല്ലാ മന്ത്രങ്ങളുടെയും അമ്മയാണ് ഗായത്രി. ഗായത്രി മന്ത്രം ജപിക്കാതെ ഒരു മന്ത്രവും ഫലം തരില്ല. സൂര്യദേവനോടുളള പ്രാര്‍ഥനയാണ് ഈ മന്ത്രം. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഈ മന്ത്രം.
എല്ലാ നന്മയ്ക്കും കീര്‍ത്തിക്കും കാരണമായ ബുദ്ധിയെ പ്രചോദിപ്പിക്കണേ എന്നാണ് മന്ത്രത്തിലെ പ്രാര്‍ഥനാ വിഷയം. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കണേ എന്നാണ് പ്രാര്‍ഥനയുടെ സാരം.
ഭക്തിയോടെ ശ്രദ്ധയോടെ ഗായത്രി മന്ത്രം ജപിച്ചാല്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. മന:ശുദ്ധി നല്‍കും. ഭൗതിക സൗഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ജീവിതത്തില്‍ ധന ധാന്യ സമൃദ്ധിയും ഉണ്ടാകും. എല്ലാ സിദ്ധികളും മോക്ഷവും ലഭിക്കും.
മന്ത്രം ഒഴുക്കുള്ള നദിയില്‍ നിന്ന് 1008 തവണ ജപിച്ചാല്‍ സര്‍വ പാപങ്ങളും അകലും. ദിവസവും 1008 വീതം ഒരു വര്‍ഷം ജപിക്കുന്നത് ത്രികാല ജ്ഞാനം നല്‍കും. രണ്ടു വര്‍ഷം ജപിച്ചാല്‍ അഷ്ട സിദ്ധികളും ലഭിക്കും.
ഗായതി മന്ത്രം
ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന പ്രചോദയാത്