/kalakaumudi/media/post_banners/980861f7b7ded822cffe0ed728bfbd0ca5199466cbf27753d7a072de9b413f1f.jpg)
വഴിപാടിന് ഫലം ലഭിക്കുമ്പോഴാണ് സാധാരണ തുലാഭാരം നടത്തുന്നത്. പൂക്കള്‍, പഴങ്ങള്‍, ധാന്യം, സ്വര്‍ണ്ണം, തുടങ്ങിയ ദ്രവ്യങ്ങള്‍ തുലാഭാരത്തട്ടില്‍ അര്‍പ്പിക്കാം. ആഗ്രഹസാഫല്യത്തിനും രോഗശാന്തിക്കായും ദുരിതങ്ങള്‍ അകറ്റാനും തുലാഭാരം ഉത്തമമാണ്.
പഞ്ചസാര, ശര്‍ക്കര, പൂവന്‍പഴം, കദളിപ്പഴം തുടങ്ങി ധാരാളം വസ്തുക്കള്‍ തുലാഭാരം നടത്താനായി ഉപയാഗിക്കുന്നു. തുലാഭാരം നടത്താന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ വിവിധ ഫലങ്ങളാണ് നല്‍കുന്നത്.
രോഗനിവാരണത്തിനായാണ് കദളിപ്പഴം കൊണ്ടുളള തുലാഭാരം നടത്താം. ശര്‍ക്കര കൊണ്ടുളള തുലാഭാരം ഉദരരോഗങ്ങള്‍ക്കുളള പ്രതിവിധിയാണ്. ഇളനിരുകൊണ്ടുളള തുലാഭാരം മൂത്രാശയരോഗങ്ങള്‍ അകറ്റും.
ത്വക്ക് രോഗങ്ങള്‍ അകറ്റാന്‍ ചേനയാണ് തുലാഭാരവസ്തു. ശനിദാഷ പരിഹാരമായി എളളുതിരി കൊണ്ട് തുലാഭാരം നടത്താം. നാണയങ്ങള്‍, ഹൃദയരോഗങ്ങള്‍ അകറ്റാനും ബിസനസ് ഉന്നമനത്തിനായും ഉപയോഗിക്കാം.
ഉപ്പ് ദഹനപ്രശ്ന പരിഹാരമാണ്. കയര്‍ ആസ്തമക്കുളള പരിഹാരവും. പൂവന്‍പഴം സന്ധിവാതത്തെയും കുരുമുളക് ചിക്കന്‍പോക്സിനെയും പ്രതിരോധിക്കും.
ദാരിദ്ര്യം മാറാന്‍ അവില്‍, നെല്ല് എന്നിവ കൊണ്ട് തുലാഭാരം നടത്താം. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ദീര്‍ഘായുസിനും മഞ്ചാടിക്കുരു ഉത്തമം. ദൃഷ്ടിദോഷം മാറാനും ഐശ്വര്യത്തിനും ഉപ്പും ബുദ്ധിവികാസത്തിനും മാനസിക രോഗമുക്തിക്കും വാളന്‍പുളിയും നെല്ലിക്കയും ഉപയോഗിക്കാം.
ആയുസ് വര്‍ദ്ധനക്കും ആത്മബലത്തിനും കര്‍മ്മലാഭത്തിനുമായി താമരപ്പൂവ് കൊണ്ടാണ് തുലാഭാരം നടത്തുന്നത്.