ആയുസ്സ്, ഉന്നതാധികാരം... വ്യാഴാഴ്ച വ്രതത്തിന് ഫലങ്ങളേറെ

By web desk.17 05 2023

imran-azhar

 


ജ്യോതിഷത്തില്‍ ബൃഹസ്പതി ഗുരു എന്നറിയപ്പെടുന്നത് വ്യാഴം ആണ്. വ്യാഴദോഷ പരിഹാരാര്‍ഥം വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കാം.

 

വ്രതം അനുഷ്ഠിക്കേണ്ടത് ഇങ്ങനെ: ബുധനാഴ്ച ദിവസം മുതല്‍ ബ്രഹ്‌മചര്യം നിലനിര്‍ത്തി സസ്യാഹാരം മാത്രം കഴിക്കണം. വ്യാഴാഴ്ച പുലര്‍ച്ചെ ഉണര്‍ന്ന് പ്രാഥമികാവശ്യങ്ങള്‍ കഴിഞ്ഞ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. മഞ്ഞ വസ്ത്രം ധരിക്കണം.

 

ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. മഞ്ഞപ്പട്ട് ചാര്‍ത്തണം. 36 തവണ നമസ്‌കാരവും സാമ്പത്തിക സ്ഥിതി അനുവദിക്കുന്ന വഴിപാടുകളും ചെയ്യണം.

 

ഗൃഹത്തിലെത്തി പ്രാര്‍ഥനാവേളയില്‍ ശ്രീമഹാഭാഗവത പാരായണം, നാരായണീയ ജപം എന്നിവയ്‌ക്കൊപ്പം പൊതുവെയുള്ള അനുഷ്ഠാനങ്ങള്‍ പാലിക്കണം.

 

വൈകുന്നേരം അഗ്നിശുദ്ധിവരുത്തി ക്ഷേത്രദര്‍ശനാനന്തരം, നെയ്പായസം വഴിപാട് നടത്തുക. മഞ്ഞ അരളി, തെച്ചിയടക്കമുള്ള പുഷ്പങ്ങളാല്‍ പുഷ്പാര്‍ച്ചനയും നടത്തുക.

 

ഉപവാസവ്രതാനുഷ്ഠാനം സാധ്യമല്ലാത്തവര്‍ പകല്‍ ഒരുനേരം അരിവറ്റിച്ചും ഒരിക്കല്‍ കഴിക്കുക. രാത്രി ഗൃഹത്തില്‍ കുടുംബപ്രാര്‍ഥനയ്ക്കും തുളസീതീര്‍ഥം തളിച്ച് ദേഹശുദ്ധിവരുത്തി ഉറങ്ങണം.

 

വെള്ളിയാഴ്ച പുലര്‍ച്ചെ കുളിശൗച്യാദികള്‍ക്ക് ശേഷം ക്ഷേത്രദര്‍ശനാനന്തരം തുളസീതീര്‍ഥത്തിനൊപ്പം തൃക്കൈവെണ്ണ നേദിച്ചത് ഭക്ഷിച്ച് വ്രതം താല്‍ക്കാലികമായി അവസാനിപ്പിക്കണം.

 

18 ആഴ്ച മുടങ്ങാതെ വ്രതമെടുക്കണം. അശുദ്ധിയുള്ള വേളയില്‍ വ്രതാനുഷ്ഠാനം പാടില്ല.

 

18-ാമത്തെ ആഴ്ച വ്രതം പാരണവിടുമ്പോള്‍ നാരങ്ങ, ഉപ്പ് ഇവ ചേര്‍ത്ത് അര്‍ഹര്‍ക്ക് അന്നദാനവും കുട്ടികള്‍ക്ക് പഞ്ചസാര പായസവും ചെറുനാരങ്ങയ്‌ക്കൊപ്പം ദാനം ചെയ്യണം. നാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഉത്തമര്‍ക്ക് സമര്‍പ്പിക്കണം. പൂജാരിക്ക് ദക്ഷിണ നല്‍കണം. ആയുസ്സ് വര്‍ദ്ധനവ്. ഉദ്ദിഷ്ഠകാര്യ ലബ്ധി, ഉന്നതസ്ഥാന ലബ്ധി, സ്വര്‍ണ്ണം, ആന, ജനനേതൃത്വം, അധികാരപ്രാപ്തി എന്നിവയുണ്ടാകും.

 

 

 

 

OTHER SECTIONS