/kalakaumudi/media/post_banners/46f5afc381bff38631775bf5d696d06f8a3bf7cd64cb18114e6fb3af34d39153.png)
ദ്രാവിഡർ കാളിയെ പ്രകൃതിയായി, ഊർവ്വരതയായി സങ്കൽപ്പിച്ചിരുന്നു. സൃഷ്ടിയുടെ അടിസ്ഥാനം സ്ത്രീയാണ് (ആദിപരാശക്തി) എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശൈവ വിശ്വാസപ്രകാരം ഇത് പാർവതിയുടെ താമസിക ഭാവമായി തീരുകയായിരുന്നു. ഒരു ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം അനുസരിച്ചുള്ള എല്ലാ ദോഷങ്ങള്‍ക്കും പ്രതിവിധിയായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതാണ് ഭദ്രകാളീ ഭജനം. ഭദ്രകാളിയെ നിത്യേന ഭജിക്കുന്നത് അത്യധികംഫലപ്രദമാണ്. മീനം രാശി ലഗ്‌നമായി ജനിച്ചവര്‍, ചൊവ്വ ഒന്‍പതില്‍ നില്‍ക്കുന്നവര്‍, ചന്ദ്രന് പക്ഷബലമില്ലാത്തപ്പോള്‍ വൃശ്ചികലഗ്‌നത്തില്‍ ജനിച്ചവര്‍ പതിവായി ഭദ്രകാളിയെ ഭജിച്ചാല്‍ ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നു. അതേസമയം കാര്‍ത്തിക, ഉത്രം, ഉത്രാടം, അശ്വതി, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി എന്നീ നക്ഷത്രജാതര്‍ക്ക് കുജദശാകാലം അശുഭമായിരിക്കും. ഹൈന്ദവ വിശ്വാസപ്രകാരം കാളി സംഹാരത്തിന്റെ ഭഗവതിയായാണ് അറിയപ്പെടുന്നത്. ശ്മശാനത്തിലും യുദ്ധഭൂമിയിലും നിവസിക്കുന്ന ദേവി. ക്ഷിപ്രപ്രസാദിയും ഇഷ്ട വരദായിനിയുമായ ഭദ്രകാളി ഭയം, ശത്രുദോഷം, രോഗപീഡ, ദാരിദ്ര്യം പോലെയുള്ള സർവ ആപത്തുകളിൽ നിന്നും ഭക്തരെ രക്ഷിക്കാൻ ശക്തയാണെന്നാണ് ഹൈന്ദവ വിശ്വാസം.