സൂര്യഭഗവാന്റെ അനുഗ്രഹത്തിനായി ചെയ്യേണ്ടത്

സൂര്യപ്രീതിക്കായി ഗായത്രിമന്ത്രം , സൂര്യസ്‌തോത്രം ,ആദിത്യഹൃദയം എന്നിവയാണ് ജപിക്കേണ്ടത്.

author-image
parvathyanoop
New Update
സൂര്യഭഗവാന്റെ അനുഗ്രഹത്തിനായി ചെയ്യേണ്ടത്

സൂര്യപ്രീതിക്കായി ഗായത്രിമന്ത്രം , സൂര്യസ്‌തോത്രം ,ആദിത്യഹൃദയം എന്നിവയാണ് ജപിക്കേണ്ടത്. പ്രഭാതത്തില്‍ ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ സൂര്യപ്രീതികരമായ മന്ത്രങ്ങള്‍ ജപിക്കാവൂ. നിത്യവും ഒരേസമയത്ത് അതായത് രാവിലെ 6 നും 7 നും ഇടക്കായി ജപിക്കുന്നത് ഉത്തമമാണ്. അര്‍ഥം മനസ്സിലാക്കി ജപിക്കുന്നത് ഇരട്ടിഫലം നല്‍കും . നിത്യേന ജപിച്ചു പോരുന്നവരുടെ മനസ്സ് തെളിഞ്ഞതും സൂര്യനെപ്പോലെ ശോഭയുള്ളതുമാകും.

ക്ഷേത്രാചാരത്തിലും ഹൈന്ദവവിശ്വാസങ്ങളിലും താമരയ്ക്ക് പ്രഥമസ്ഥാനമാണ് കല്‍പ്പിച്ചു നല്‍കുന്നത്. സൂര്യാര്‍ച്ചനയുടെ കാര്യമെടുത്താലും താമരയ്ക്കാണ് പ്രാധാന്യം. അതിനാല്‍ തന്നെയാണ് പൂജാകാര്യങ്ങളില്‍ താമരയെ ഉപയോഗിക്കുന്നത്.ആദിത്യപൂജയ്ക്കും അര്‍ച്ചനയ്ക്കും പ്രാധാനമായി ഉപയോഗിക്കേണ്ട സങ്കല്പവസ്തുവും താമരയാണ്.

താമരയുടെ കര്‍ണ്ണികയായി ആദിത്യനും ഇതളുകളില്‍ ഗ്രഹങ്ങളെയും അഷ്ടദിക്പാലകന്മാരെയും സങ്കല്പിക്കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. എന്ത് ഫലമാണോ നിങ്ങള്‍ ഉദേശിക്കുന്നത് അത് മനസ്സില്‍ ധ്യാനിച്ച് അര്‍ച്ചന നടത്തുക. സൗഭാഗ്യം, ധനധാന്യ സമൃദ്ധി തുടങ്ങിയെന്തും ഫലമായി ആഗ്രഹിക്കാം. ഫലം ഇച്ഛിക്കാതെ പൂജിച്ചാല്‍ പരലോകത്തില്‍ സര്‍വ്വ സുഖം ലഭിക്കുമെന്നാണ് വിശ്വാസം.

മന്ത്രജപം നടത്തിയ ജലത്തില്‍ കുളിച്ച് ആചമനം ചെയ്ത വസ്ത്രമുടുത്ത് പൂജ നടത്തേണ്ട സ്ഥലത്തിരിക്കുക, പ്രാണായാമം ചെയ്യുകയും വേദസൂക്തങ്ങള്‍ ജപിക്കുകയും ചെയ്യണം. അര്‍ച്ചനയ്ക്ക് ചുവന്ന പുഷ്പങ്ങള്‍ക്കു പുറമെ ഗന്ധം, മാല്യം, ധൂപം, ദീപം എന്നിവയും വേണമെന്ന് വിശ്വാസം.

ഞായറാഴ്ച

സൂര്യഭഗവാന് സമര്‍പ്പിച്ച ദിവസമാണ് ഞായര്‍. അന്നത്തെ ഉപവാസം സൂര്യദേവന് സമര്‍പ്പിച്ചിരിക്കുന്നു. വിവിധ സൂര്യ മന്ത്രങ്ങള്‍ ഈ ദിവസം ചൊല്ലുക. ചുവപ്പാണ് ഞായറാഴ്ചയിലെ നിറം. ഈ ദിവസം ഉപവസിക്കുന്ന ആളുകള്‍ അസ്തമയത്തിനുമുമ്പ് ഒരുതവണ മാത്രമേ ഭക്ഷണം കഴിക്കാവൂ. ഉപ്പ്, എണ്ണമയമുള്ള, വറുത്ത ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം.

 

devotional lord surya