വീട്ടില്‍ നീരാജനം തെളിയിക്കാമോ?

നാളീകേര മുറിയില്‍ എള്ളെണ്ണയൊഴിച്ച് എള്ള് കിഴികെട്ടി തിരികൊളുത്തുന്ന നീരാജനം ശനിയാഴ്ചകളില്‍ ധര്‍മശാസ്താ ക്ഷേത്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ സമര്‍പ്പിക്കുന്നത്.

author-image
Web Desk
New Update
വീട്ടില്‍ നീരാജനം തെളിയിക്കാമോ?

നാളീകേര മുറിയില്‍ എള്ളെണ്ണയൊഴിച്ച് എള്ള് കിഴികെട്ടി തിരികൊളുത്തുന്ന നീരാജനം ശനിയാഴ്ചകളില്‍ ധര്‍മശാസ്താ ക്ഷേത്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ സമര്‍പ്പിക്കുന്നത്. എല്ലാ ശാസ്താ ക്ഷേത്രങ്ങളിലെയും പ്രധാന വഴിപാടുകളിലൊന്നാണിത്. ശിവ ക്ഷേത്രങ്ങളിലും ഹനുമത് ക്ഷേത്രങ്ങളിലും ഈ വഴിപാട് നടത്താറുണ്ട്.

ശനി ദോഷം മാറാനാണ് നീരാജനം തെളിയിക്കുന്നത്. ശനിക്ക് ഇഷ്ടധാന്യം എള്ളായത് കൊണ്ടാണ് എണ്ണെണ്ണ ഒഴിച്ച് എള്ള് തിരി കെട്ടി നീരാജനം തെളിയിക്കുന്നത്.

വീടുകളിലും നീരാജനം തെളിയിക്കാം. ശുദ്ധിയുള്ള തുണിയില്‍ എള്ള് കിഴി കെട്ടി അത് നല്ലെണ്ണ ഒഴിച്ച് തേങ്ങാമുറിയില്‍ വച്ച് കത്തിക്കാം. വീട്ടില്‍ പൂജാമുറിയില്‍ അയ്യപ്പന്റെ ചിത്രം വച്ച് അതിനു മുന്നിലാണ് നീരാജനം കൊളുത്തേണ്ടത്.

ശനിദോഷം ഉള്ളവര്‍ നീരാജനം തെളിയിച്ചാല്‍ ദുരിതം കുറയും. ഇല്ലാത്തവര്‍ ചെയ്താലും ശനിപ്രീതി ഉണ്ടാകും. ശനിദോഷ കാലത്ത് നിത്യവും നിലവിളക്ക് തെളിയിക്കുന്നതിനൊപ്പം നീരാജനം കത്തിക്കാം. ഇതിലൂടെ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ജീവിതം ലഭിക്കും.

 

prayer neranjanam offering loed ayyappa