ദൈവാധീനം കാശുകൊടുത്ത് വാങ്ങാനാവില്ല

താന്‍ സകലസമയവും ദൈവത്തെ വിളിക്കുന്നു. മന്ത്രങ്ങള്‍ ചൊല്ലുന്നു. വ്രതം അനുഷ്ഠിക്കുന്നു. വഴിപാടുകളെല്ലാം കൃത്യമായി നടത്തുന്നു. എന്നിട്ടുമെന്തേ ദൈവം കനിയുന്നില്ല..എന്നത് മിക്കവാറും

author-image
subha Lekshmi b r
New Update
ദൈവാധീനം കാശുകൊടുത്ത് വാങ്ങാനാവില്ല

താന്‍ സകലസമയവും ദൈവത്തെ വിളിക്കുന്നു. മന്ത്രങ്ങള്‍ ചൊല്ലുന്നു. വ്രതം അനുഷ്ഠിക്കുന്നു. വഴിപാടുകളെല്ലാം കൃത്യമായി നടത്തുന്നു. എന്നിട്ടുമെന്തേ ദൈവം കനിയുന്നില്ല..എന്നത് മിക്കവാറും എല്ലാവരെയും അലട്ടുന്ന ചോദ്യമാണ്. പലപ്പോഴായി അവര്‍ ആ ചോദ്യം അന്പലങ്ങളിലെ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ തൊഴുതുനിന്ന് ഉന്നയിക്കുന്നു.എന്നാല്‍, വെറുതെ മന്ത്രജപാധികള്‍ നടത്തിയതുകൊണ്ടോ, വലിയ കാണിക്കകള്‍ സമര്‍പ്പിച്ചതുകൊണ്ടോ, വഴിപാടുകള്‍ നടത്തിയതുകൊണ്ടോ, നേര്‍ച്ചകള്‍ നേര്‍ന്നതുകൊണ്ടോദൈവാധീനമുണ്ടാകില്ല. കാരണം, അത് കാശുകൊടുത്തു വാങ്ങാവുന്ന സംഗതിയല്ല എന്നതു തന്നെ. നല്ല പ്രവൃത്തി, നല്ല ചിന്ത എന്നിവയിലൂടെ സ്വയം ശുദ്ധീകരിക്കുന്പോഴാണ് നാം നമ്മെ തിരിച്ചറിയുക.അതുവഴി നമ്മുടെ ഉളളില്‍ തന്നെയുളള ദൈവാംശത്തെയും തിരിച്ചറിയും. അവിടം മുതല്‍ ദൈവാധീനത്തിന്‍റെ ഫലം നമുക്ക് അനുഭവപ്പെട്ടുതുടങ്ങും.

god astro hindubelief