/kalakaumudi/media/post_banners/fc45fb2590ad2a407bea968cda76ac80db1799846a9d68a56b0db7ba878a6052.jpg)
കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠയും ചക്കരപ്പൊങ്കലും ഇന്ന്. പുലര്‍ച്ചെ മൂന്നിനും മൂന്നരയ്ക്കും മദ്ധ്യേ തന്ത്രി ഗുരുപദം ഡോ. ഷിബു കാരുമാത്രയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ധ്വജപ്രതിഷ്ഠാ ചടങ്ങ്. ദേവസ്വം പ്രസിഡന്‍റ് വെള്ളാപ്പള്ളി നടേശനും പത്നി പ്രീതി നടേശനും ചേര്‍ന്ന് ദേവിക്ക് വഴിപാടായി പുതിയ കൊടിമരം സമര്‍പ്പിക്കും. പുലര്‍ച്ചെ ഏഴിനാണ് ദേവിക്ക് ചക്കരപ്പൊങ്കല്‍ സമര്‍പ്പിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ ദീപപ്രകാശനം നടത്തും. മൂലസ്ഥാനമായ കുമര്‍ത്തുശേരിയില്‍ ദേവീ കുര്യാലയില്‍ അധിവസിച്ചിരുന്ന കാലഘട്ടത്തില്‍ അമ്മയ്ക്ക് നേദ്യമായി നല്‍കിയിരുന്നത് ശര്‍ക്കരയും അരിയും തേങ്ങയും സുഗന്ധവ്യഞ്ജനങ്ങളും നെയ്യും ചേര്‍ത്തുണ്ടാക്കിയ ചക്കരച്ചോറായിരുന്നു. കാലാന്തരത്തില്‍ ദേവീ ചൈതന്യം വര്‍ദ്ധിച്ച് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനം നടത്തുന്ന മഹാക്ഷേത്രമായി മാറി. നാലന്പല നിര്‍മ്മാണത്തോടനുബന്ധിച്ച് നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തില്‍ പൂര്‍വാചാര പ്രകാരമുള്ള നിറുത്തിവച്ച ചടങ്ങുകള്‍ പുനഃരാരംഭിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് ദേവിക്ക് ചക്കരപ്പൊങ്കല്‍ അര്‍പ്പിക്കുന്നത്. എല്ളാ ഭക്തജനങ്ങളും പൂജകരായി വ്രതശുദ്ധിയോടെ തന്ത്രിമാര്‍ ചൊല്ളിക്കൊടുക്കുന്ന മന്ത്രങ്ങള്‍ ഉരുവിട്ട് ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങാണ് ഇത്. ക്ഷേത്ര സങ്കേതവും അനുബന്ധ റോഡുകളും പ്രധാന വീഥികളും ഗതാഗത തസ്സസമില്ളാതെ ചക്കരപ്പൊങ്കലിന് സജ്ജമാക്കിയിരുന്നു.