/kalakaumudi/media/post_banners/2fdfc605103339e13ba2a6b93543b6302b39e2d2554625491ac932322fb8e65f.jpg)
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ടു നോയമ്പ് മഹോത്സവത്തിന് കൊടിയേറി. ശ്രീമദ് ദേവിഭാഗവത നവാഹയജ്ഞത്തിനും തിരിതെളിഞ്ഞു. പുലര്‍ച്ചെ ആറിന് 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. നീരേറ്റുപുറം പത്താംനമ്പര്‍ എസ്.എന്‍.ഡി.പി ശാഖയോഗത്തില്‍ നിന്ന് ചമയക്കൊടി എഴുന്നെള്ളിച്ച് ക്ഷേത്രമുറ്റത്ത് എത്തിച്ചശേഷം ഒന്‍പതിന് ബ്രഹ്മശ്രീ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഒളശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റും, അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ചമയകൊടിയേറ്റും നടന്നു. ഹരിക്കുട്ടന്‍ നമ്പൂതിരി, അഡ്മിനിസട്രേറ്റര്‍ കെ.കെ ഗോപാലകൃഷ്ണന്‍ നായര്‍, ദുര്‍ഗ്ഗദത്തന്‍ നമ്പൂതിരി, ചക്കുളത്തുകാവ് മാതൃുസമിതി പ്രസിഡന്റ് രാജി അന്തര്‍ജ്ജനം, സെക്രട്ടറി ഷേര്‍ലി അനില്‍, ഉത്സവ കമ്മറ്റി സെക്രട്ടറി സന്തോഷ് ഗോകുലം, അജിത്ത് കുമാര്‍ പിഷാരത്ത് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
10 ന് ഡോ. പള്ളിക്കല്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നവാഹയജ്ഞത്തിന് തുടക്കം കുറിച്ചു. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ചു. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഗ്രന്ഥസമര്‍പ്പണം നടത്തി. 25ന് ഉച്ചയ്ക്ക് 12:30ന് നവാഹയജ്ഞ സമര്‍പ്പണം നടക്കും..