ചക്കുളത്തുകാവ് പൊങ്കാല നവംബർ 27 ന്

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നവംബർ 27ന്. പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഉയർത്തൽ നവംബർ 19 ഞായറാഴ്ച നടക്കും

author-image
Greeshma Rakesh
New Update
ചക്കുളത്തുകാവ് പൊങ്കാല നവംബർ 27 ന്

തിരുവനന്തപുരം: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നവംബർ 27ന്. പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഉയർത്തൽ നവംബർ 19 ഞായറാഴ്ച നടക്കും.

പുലർച്ചെ 4 ന് നിർമ്മാല ദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാർഥനയും തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി പകരുന്ന തിരിയിൽ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്‌നി ജ്വലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജിവ് ചന്ദ്രശേഖർ പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും.

ക്ഷേത്ര മുഖ്യ കാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരും മേൽശാന്തി അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.

11 ന് 500- ൽ അധികം വേദ പണ്ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.

വൈകിട് 5 ന് കുട്ടനാട് എം.എൽ എ തോമസ് കെ. തോമസ്സിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.

മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ് മുഖ്യാതിഥിയായിരിക്കും. രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ഉണ്ണികൃഷ്ണൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കുകയും വെസ്റ്റ് ബംഗാൾ ഗവർണ്ണർ ഡോ.സി.വി. ആനന്ദബോസ് ഐ.എ.എസ് കാർത്തിക സ്തംഭത്തിൽ അഗ്‌നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിർവഹിക്കും.

തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, തിരുവല്ല മുൻസിപ്പിൽ ചെയർ പേഴ്സൺ അനു ജോർജജ്, മുന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബൻ ജോസ്, തലവടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർ പേഴ്സണും വാർഡ് മെമ്പറുമായ കൊച്ചുമോൾ ഉത്തമൻ, ചമ്പക്കുളം പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, അആഅടട അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാർ ഉത്സവകമ്മറ്റി പ്രസിഡന്റ് എം.പി രാജീവ,സെക്ര ട്ട'റി സ്വാമിനാഥൻ എന്നിവർ പങ്കെടുക്കും.

വിവിധ ഇൻഫർമേഷൻ സെന്റെറുകളിൽ 1000-ത്തിലധികം ക്ഷേത്ര വോളന്റിയേഴ്സ് നിർദ്ദേശങ്ങളുമായി സേവന പ്രവർത്തനങ്ങൾ നടത്തും. ഭക്തരുടെ പ്രാഥമികാവശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്കു പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തും.

പോലീസ്, കെ.എസ്. ആർ.റ്റി.സി., ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി., ജല അതോറിറ്റി, എക്സൈസ്, ജല ഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്ടർ മാരുടെ നേതൃത്വത്തിൽ സജ്ജീകരിക്കും. പാർക്കിംഗിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തും. പ്ലാസ്റ്റിക്ക് പൂർണ്ണമായി നിരോധിച്ചും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.

pongala alappuzha chakkulathukav pongala Chakkulathukavu Sree Bhagavathi Temple