ചക്കുളത്തു കാവ് പൊങ്കാല 27ന് :ഒരുക്കങ്ങൾ പുരോഗമിക്കുന്നു

By Greeshma Rakesh.14 11 2023

imran-azhar

 

 

ക്കുളത്തുകാവ്: ചക്കുളത്തു കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാലക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.27ന് നടക്കുന്ന പൊങ്കാലയുടെ വരവറിയിച്ചുള്ള പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഉയർത്തൽ 19ന് നടക്കും.

 

27ന് പുലർച്ചെ 4ന് നിർമ്മാല്യ ദർശനവും അഷ്ട ദ്രവ്യ ഗണപതി ഹോമവും ഒൻപതിനു വിളിച്ചുചൊല്ലി പ്രാർത്ഥനയും നടക്കും. തുടർന്ന് മുഖ്യ കാര്യ ദർശിയും ട്രസ്റ്റ് പ്രസിഡന്റുമായ രാധാകൃഷ്ണൻ നമ്പൂതിരി ക്ഷേത്രം ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്നും ദീപം തെളിയിച്ചു പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന്‌ പൊങ്കാലക്ക് തുടക്കം കുറിക്കും.

 


കാര്യ ദർശിയും ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുമായ മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പൊങ്കാലയുടെ ഉത്ഘാടനം നിർവഹിക്കും. മുഖ്യ കാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാർ, മേൽശാന്തി അശോകൻ നമ്പൂതിരി, രഞ്ജിത്ത്. ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.11ന് 500ൽ അധികം വേദപണ്ഡിതന്മാരുടെ കാർമികത്വത്തിൽ ദേവിയെ 51ജീവിതകളിലായി എഴുന്നെള്ളിച്ച് ഭക്തർ തയാറാക്കിയ പൊങ്കാല നേദിക്കും.

 


വൈകിട്ട് 5ന് തോമസ്. കെ. തോമസ് എം. എൽ. എ യുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. കൃഷി മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം. പി. മുഖ്യ അതിഥി ആയിരിക്കും. പശ്ചിമ ബംഗാൾ ഗാവർണർ ഡോ. സി. വി. ആനന്ദബോസ് കാർത്തിക സ്തംഭംത്തിൽ ദീപം പകരും.

 


ഭക്തരുടെ പ്രാഥമികാവശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്ക് പുറമെ താൽക്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തും. പോലീസ്, കെ. എസ്. ആർ. ടി. സി., ആരോഗ്യ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഫയർ ഫോഴ്സ്, കെ.എസ്.ഇ.ബി, ജല അതോറിറ്റി, എക്‌സൈസ്, ജലഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ -പത്തനംതിട്ട ജില്ലാ കളക്ടർ മാരുടെ നേതൃത്വത്തിൽ സജീകരിക്കും. വാഹന പാർക്കിഗിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തും. പ്ലാസ്റ്റിക് പൂർണമായും നിരോധിച്ച് ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങൾ നടത്തുന്നത്.

 

OTHER SECTIONS