സന്താന സൗഭാഗ്യം ഇല്ലേ? വിഷമിക്കേണ്ട, ഇതാ പരിഹാരം

സന്താനയോഗമില്ലാതെ പലരും ദുരിതത്തില്‍ ജീവിക്കുന്നുണ്ട്. സന്താനഭാഗ്യത്തിനും സദ് സന്താനങ്ങള്‍ക്കും സന്താന ഗോപാല വ്രതങ്ങളും പൂജയും മന്ത്രങ്ങളും അനുഷ്ഠിക്കാം.

author-image
Web Desk
New Update
സന്താന സൗഭാഗ്യം ഇല്ലേ? വിഷമിക്കേണ്ട, ഇതാ പരിഹാരം

 

സന്താനയോഗമില്ലാതെ പലരും ദുരിതത്തില്‍ ജീവിക്കുന്നുണ്ട്. സന്താനഭാഗ്യത്തിനും സദ് സന്താനങ്ങള്‍ക്കും സന്താന ഗോപാല വ്രതങ്ങളും പൂജയും മന്ത്രങ്ങളും അനുഷ്ഠിക്കാം.

ക്ഷേത്രങ്ങളില്‍ സന്താനഗോപാലാര്‍ച്ചനും പൂജയും നടത്തുന്നതിനോടൊപ്പം നിത്യവും സന്താന ഗോപാല മന്ത്രം ജപിക്കുകയും ചെയ്താല്‍ ഫലം ലഭിക്കും. ഒപ്പം ഗോപാല മന്ത്രങ്ങളാല്‍ ശ്രീകൃഷ്ണനെ ഭജിക്കുകയും ചെയ്താല്‍ സന്താനഭാഗ്യം ഉണ്ടാവും. സന്താനഭാഗ്യം മാത്രമല്ല, ഉദ്യമങ്ങളില്‍ വിജയം, ലൗകിക സുഖം, മോക്ഷം എന്നിവയും ലഭിക്കും.

സന്താന ഗോപാല പൂജ ക്ഷേത്രത്തില്‍ ചെയ്യുന്നത് കൂടാതെ സ്വയവും ഭക്തിപുരസ്‌കരം അനുഷ്ഠിക്കാം. സന്താന ഗോപാല മന്ത്രത്താല്‍ കൃഷ്ണനെയാണ് ഭജിക്കുന്നത്. നിത്യവും പുലര്‍ച്ചെ ശുദ്ധിയായി കൃഷ്ണവിഗ്രഹമോ ചിത്രത്തിനോ മുന്‍പില്‍ നിലവിളക്ക് കത്തിച്ച് ഭഗവാനെ മനസ്സില്‍ സ്മരിച്ച് തുളസി ഇലകളും ഒപ്പം വെള്ളയും മഞ്ഞയും പൂക്കളും ഉപയോഗിച്ച് സന്താന ഗോപാല മന്ത്രത്താല്‍ അര്‍ച്ചിക്കാം.

സന്താനങ്ങളില്ലാതെ ദു:ഖം അനുഭവിക്കുന്നവര്‍ക്ക് സന്താന ഗോപാല മന്ത്രം നിത്യവും ജപിക്കാം. പുലര്‍ച്ചെ ശുദ്ധിയായി ക്ഷേത്രത്തിലോ സ്വഭവനത്തിലോ സന്താന ഗോപാല മന്ത്ര ജപിക്കാം. പൂജാമുറിയിലോ ശുദ്ധിയായിട്ടുള്ള ഇടമോ തിരഞ്ഞെടുക്കാം. നിത്യവും പ്രഭാതത്തിലും സന്ധ്യക്കും 41 തവണയാണ് ജപിക്കേണ്ടത്.

സന്താന ഗോപാല മന്ത്രം

'ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ തനയം കൃഷ്ണ:
ത്വാമഹം ശരണം ഗത'

സന്താന ഗോപാല മന്ത്രം കൂടാതെ ഗോപാല മന്ത്രങ്ങളും ജപിക്കാവുന്നതാണ്. ആയുര്‍ ഗോപാലം, രാജ ഗോപാലം, ദശാക്ഷരീ ഗോപാലം, വിദ്യാ ഗോപാലം, ഹയഗ്രീവ ഗോപാലം, മഹാബല ഗോപാലം, ദ്വാദശാക്ഷര ഗോപാലം തുടങ്ങിയവയാണ് ഗോപാല മന്ത്രങ്ങള്‍.

 

prayer Astro santana gopala mantra