/kalakaumudi/media/post_banners/a163ab44d79c2992ae7b8f192bb7b27adffdde366f7c29d564b0b7ce900699af.jpg)
വിഘ്‌നേശ്വരന് ഏറ്റവും പ്രിയപ്പെട്ട വ്രതമാണ് ചതുര്‍ത്ഥിവ്രതം. എല്ലാ മാസത്തിലെയും 2 പക്ഷങ്ങളിലെ ചതുര്‍ത്ഥി ഗണേശപ്രീതിക്ക് ഗുണകരമാണ്. ചതുര്‍ത്ഥിയുടെ തലേദിവസം സന്ധ്യകഴിഞ്ഞ് അരിയാഹാരം ഒഴിവാക്കണം. ചതുര്‍ത്ഥി ദിവസം ഒരിക്കലൂണ് ആകാം. ഗണപതി പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി, കറുകമാല ചാര്‍ത്തി, നാളികേരം ഉടയ്ക്കുന്നത് ഉത്തമം.
ചതുര്‍ത്ഥി ദിവസം ചുവന്ന വസ്ത്രം ധരിച്ച് ഗണപതി പ്രാര്‍ത്ഥന നടത്തുക. പിറ്റേന്ന് വ്രതം മുറിക്കാം. സമുദ്രതീര്‍ത്ഥസ്‌നാനം അന്നദാനം എന്നിവ വ്രതഫലം കൂട്ടും. 18ചതുര്‍ത്ഥി വ്രതമെടുത്താല്‍ ഏതൊരു മേഖലയിലെയും തടസ്‌സം നീങ്ങി അഭിവൃദ്ധിയുണ്ടാകും.
ഗണപതിഹോമം, ഗണപതിപൂജ എന്നിവ ക്ഷേത്രങ്ങളില്‍ നടത്തുന്നത് ഉത്തമം. മൂലമന്ത്രം ഉപദേശത്തോടെ സ്വീകരിച്ച് ജപിക്കുന്നത് ശ്രേയസ്‌കരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
