നിയോഗം പോലെ തമിഴ്സംഘംഅയ്യപ്പന്‍റെ പൂങ്കാവനത്തില്‍

ശ​ബ​രി​മ​ല: പൂ​ങ്കാ​വ​ന​ത്തി​ലെ സേ​വ​നം ഒ​രു നി​യോ​ഗ​മാ​യി കാണുന്നവരാണ് സേ​ലം സ്വ​ദേ​ശി​കളാ​യ സ്വാ​മി​യ​പ്പനും പെ​രി​യ​സ്വാ​മിയും ജ്യോ​തി​വേ​ലും.സേലം സിത്തപ്പ​ടി സ്വദേശികളാണിവര്‍. പ​ത്ത​നം​തിട്ട ജില്ലാ ക

author-image
subha Lekshmi b r
New Update
നിയോഗം പോലെ തമിഴ്സംഘംഅയ്യപ്പന്‍റെ പൂങ്കാവനത്തില്‍

ശബരിമല: പൂങ്കാവനത്തിലെ സേവനം ഒരു നിയോഗമായി കാണുന്നവരാണ് സേലം സ്വദേശികളായ സ്വാമിയപ്പനും പെരിയസ്വാമിയും ജ്യോതിവേലും.സേലം സിത്തപ്പടി സ്വദേശികളാണിവര്‍. പത്തനംതിട്ട ജില്ലാ കളക്ടര്‍ ചെയര്‍മാനായി
രൂപീകരിച്ച ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ(എസ്.എസ്.എസ്.) 800 പ്രവര്‍ത്തകരില്‍ ഇവരും ഉല്‍പ്പെടുന്നു. ശബരിമലയും പന്പയും എല്ലാദിവസവും വൃത്തിയാക്കുന്നത് ഇവരാണ്.

മൊത്തം 800 പേരാണ് സൊസൈറ്റിയുടെ കീഴില്‍ സേവനസജ്ജരായിട്ടുള്ളത്. ഇതില്‍ 300 പേര്‍ സിധാനത്തും 315 പേര്‍ പന്പയിലും 150 പേര്‍ നിലയ്ക്കലും 25 പേര്‍ പന്തളത്തും 10 പേര്‍ കുളനടയിലും ജോലി ചെയ്യുന്നു. കളക്ടര്‍ നിയോഗിക്കു ഡ്യൂട്ടി മജിസ്ട്രേറ്റിനാണ് മേല്‍നോട്ട ചുമതല. 20 പേര്‍ അടങ്ങുന്ന ഷിഫ്ടിലാണ് ഓരോ ദിവസത്തെയും ജോലി. ജോലിക്കാരില്‍ 700 പേര്‍ തമിഴ്നാട് സേലം സ്വദേശികളും 100 പേര്‍ മധുര ജില്ലക്കാരുമാണ്. സേലം സ്വദേശികളായ രാമലിംഗം സന്നിധാനത്തും രാജു പന്പയിലും കോ ഓര്‍ഡിനേറ്റര്‍മാരാണ്. നവംബര്‍ പത്തിനാണ് സംഘം എത്തിയത്. ഇനി മകരവിളക്കും കഴിഞ്ഞ് ജനുവരി 20നേ ഊരുകളിലേക്ക് മടങ്ങൂ. സിധാനത്തുള്ളവര്‍ മാളികപ്പുറത്തിനു സമീപമാണ് താമസംഅധ്വാനത്തിലെ സംതൃപ്തിയും അനുഗ്രഹവുമാണ് വീണ്ടും വരാന്‍ പ്രേരിപ്പിക്കുതെന്ന് സന്നിധാനം കോ ഓര്‍ഡിനേറ്റര്‍ രാമലിംഗം പറയുന്നു

Sabarimala