/kalakaumudi/media/post_banners/4c4bc2f358ffaa2c71c8c86fbf4e439a67441998b0c1e1adef64c9764888118c.jpg)
ഹൈന്ദവ വിശ്വാസപ്രകാരം ഗണപതി ഭഗവാന് അര്‍പ്പിക്കുന്ന പ്രധാന വഴിപാടാണ് 'നാളികേരമുടയ്ക്കല്‍'. മൂന്നു കണ്ണുള്ള നാളികേരം ഗണങ്ങളുടെ അധിപനായ ഗണപതിക്കു അര്‍പ്പിക്കുന്നതിലൂടെ സര്‍വ്വ വിഘ്‌നങ്ങളും മാറുമെന്നാണ് വിശ്വാസം.
ഭഗവാന് മുന്നില്‍ നാളികേരമുടയ്ക്കുന്നതിന് പിന്നില്‍ ഒരു സങ്കല്പമുണ്ട്. നാളികേരം മനുഷ്യ ശരീരത്തിന് തുല്യമാണെന്നാണു സങ്കല്‍പം. പുറമെ നാരുകളോടു കൂടി ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളില്‍ മാംസളമായ ഭാഗവും അതിന്റെ ഉള്ളില്‍ അമൃതമായ ജലവും ഉള്ളതിനാലാണ് നാളികേരത്തെ മനുഷ്യ ശരീരത്തോട് ഉപമിക്കുന്നത്. ഭഗവാന് മുന്നില്‍ നാളികേരം ഉടയ്ക്കുന്നതിലൂടെ നാം നമ്മെത്തന്നെ പൂര്‍ണമായി സമര്‍പ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയ്ക്കുന്നതിലൂടെ 'ഞാന്‍' എന്ന ഭാവത്തെ ഉടച്ചുകളയുകയാണ് ചെയ്യുന്നത്. ഭക്തിയോടെ പ്രാര്‍ഥിച്ച് മൂന്നു തവണ തലയ്ക്കുഴിഞ്ഞതിനു ശേഷമാവണം നാളികേരമുടയ്ക്കേണ്ടത്.