
ലക്ഷ്മിസമേതയായ വിഷ്ണുവാണ് നിലവിളക്ക്. തൃനാളമെന്നത് ബ്രഹ്മാവും സരസ്വതി ദേവിയുമാണ് . അഗ്നി സാക്ഷി അക്കിവേണം ദീപം തെളിയിക്കേണ്ടത് .രാവിലെയാണ് ദീപം തെളിയിക്കുന്നത് എങ്കിൽ കിഴക്കോട്ട് രണ്ട് തിരി ചേര്‍ത്ത് ഒരു തീനാളം കത്തികുന്നതാണ് ഉത്തമം . അതേ സമയം സന്ധ്യനേരമാണ് ദീപം തെളിയിക്കുന്നത് എങ്കിൽ പടിഞ്ഞാറുമായി രണ്ട് തീനാളം തെളിയിക്കണം. എന്നാൽ വിശേഷകാര്യങ്ങള്‍ നടക്കുന്ന വേളയിൽ അഞ്ച് തിരിയിട്ട് വേണം ദീപം തെളിയിക്കേണ്ടത് .
വിളക്കില്‍ നാം പകരുന്ന എണ്ണ മഹാമായയാണ് (പാര്‍വ്വതി) തീനാളം മഹാദേവനെയും പ്രതിനിധാനം ചെയുന്നു . വിളക്ക് എന്ന് പറയുന്നത് ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്മാരും ത്രിദേവിമാരും ചേരുന്ന ഒന്നാണ് .പീഠത്തിലോ സ്റ്റാന്റിലോ വിളക്ക് വയ്ക്കുന്നതാണ് ഉത്തമം. ദീപം തെളിയിക്കുന്ന വേളയിൽ അതില്‍ നിന്ന് ഓംകാരധ്വാനി ഉണ്ടായി കൊണ്ടിരിക്കും. ഈ സമയം ഇഷ്ടദേവിദേവമന്ത്രം ജപിച്ചാൽ കുടുംബത്തില്‍ സർവ്വഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം .