/kalakaumudi/media/post_banners/0e508964abcc722519be9866b40621e9cbcdde5c50c145d9f82bfd35e2063ea8.jpg)
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ ശരീരമാസകലം എണ്ണ തേച്ചു കുളിക്കണമെന്നു പഴമക്കാർ പറയാറുണ്ട്. മറ്റുള്ള വിശേഷദിവസങ്ങളിലും വ്രതദിനത്തിലും എണ്ണതേച്ചുകുളി നിഷിദ്ധമെങ്കിലും ദീപാവലിക്ക് എണ്ണതേച്ചു കുളിക്കണമെന്നാണ് ചിട്ട . അതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
ഭഗവാൻ മഹാവിഷ്ണു ലക്ഷ്മീസമേതനായി ക്രൂരനായ നരകാസുരനെ നിഗ്രഹിച്ചു. ഇതിൽ സന്തോഷം പൂണ്ട ദേവന്മാര്‍ ദീപാലങ്കാരം നടത്തിയും മധുരം വിളമ്പിയും ആഘോഷിച്ചതിന്റെ ഓർമയ്ക്കായാണ് ദീപാവലി ആഘോഷം. യുദ്ധത്തിൽ വിജയിച്ചു വന്നശേഷം ശരീരവേദനയകറ്റാൻ ഭഗവാൻ എണ്ണ തേച്ചു കുളിച്ചതിന്റെ സ്മരണയ്ക്കായാണ് ദീപാവലി ദിനത്തിൽ എണ്ണ തേച്ചുകുളിക്കണം എന്ന് പറയുന്നത്.
പ്രായഭേദമന്യേ സൂര്യോദയത്തിനു മുന്നേ ശരീരമാസകലം എണ്ണതേച്ച് കുളിക്കുന്നത് സർവപാപങ്ങൾ നീങ്ങി അഭിവൃദ്ധിയുണ്ടാവാൻ ഉത്തമമാണ്.അന്നേദിവസം ജലാശയങ്ങളിൽ ഗംഗാദേവിയുടെയും എണ്ണയില്‍ ലക്ഷ്മീ ദേവിയുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ലക്ഷ്മീ പൂജയ്ക്കും ഉത്തമമായ ദിനമാണിത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
