/kalakaumudi/media/post_banners/b17ee0ee30202af4bea68a96e81b8f5d6dac070e4ed71dee4a4459d33314aa55.jpg)
പത്തനംതിട്ട: ശബരിമല അയ്യപ്പന് 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല വഴിപാടായി സമര്‍പ്പിച്ച് ഭക്തന്‍. തിരുവനന്തപുരം സ്വദേശിയാണ് സ്വര്‍ണ്ണമാല വഴിപാടായി സമര്‍പ്പിച്ചത്.
പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഭക്തനാണ് മാല സമര്‍പ്പിച്ചത്. വിദേശത്ത് ബിസിനസ് ചെയ്യുന്ന ഇയാള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം അയ്യപ്പന് സ്വര്‍ണ്ണമാല സമര്‍പ്പിക്കുകയായിരുന്നു. ഏകദേശം 44.98 ലക്ഷം രൂപ വില വരുന്ന ലെയര്‍ ഡിസൈനിലുള്ള മാലയാണ് കൈമാറിയത്.