ഗണേശഭഗവാന് പല ഭാവങ്ങള്‍; ഓരോന്നിനെയും ആരാധിക്കുമ്പോഴുള്ള ഫലങ്ങള്‍

By web desk.06 06 2023

imran-azhar

 

 


തടസ്സങ്ങളെല്ലാം നീക്കുന്ന ദേവനാണ് വിഘ്‌നേശ്വരന്‍. ഏതു കാര്യവും തുടങ്ങുന്നത് വിഘ്‌നേശ്വരനെ സ്തുതിച്ചുകൊണ്ടാണ്. വിഘ്‌നം ഇല്ലാതെ കാര്യങ്ങള്‍ നടക്കണമെങ്കില്‍ വിഘ്‌നേശ്വരന്റെ അനുഗ്രഹം വേണം. തടസ്സങ്ങള്‍ നീങ്ങാനും ഐശ്വര്യത്തിനും ഗണേശപൂജ ഉത്തമമാണ്.

 

കേതുവിന്റെ ദശാകാലത്തും കേതു അനിഷ്ടഭാവത്തില്‍ നില്‍ക്കുമ്പോഴും ഗണപതി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് അത്യുത്തമം. ശുദ്ധമായ മനസ്സോടെ ഓം ശ്രീമഹാഗണപതായെ നമ: എന്ന മന്ത്രം ജപിച്ചാല്‍ തടസ്സങ്ങളെല്ലാം മാറും.

 

ദേവീസങ്കല്‍പ്പം പോലെ ഗണേശഭഗവാനും പല ഭാവങ്ങളുണ്ട്. ഓരോ ഭാവത്തിനും പ്രത്യേക മന്ത്രങ്ങളും പൂജാ ക്രമങ്ങളും ഉണ്ട്. ഓരോ ഭാവത്തെയും ആരാധിക്കുമ്പോള്‍ പ്രത്യേക ഫലങ്ങളാണ് ലഭിക്കുന്നത്.

 


മഹാഗണപതിയെ ഭജിച്ചാല്‍ അഭീഷ്ടസിദ്ധി ഉണ്ടാകും. അപ്രതീക്ഷിത തടസങ്ങള്‍ നീങ്ങാന്‍ ക്ഷിപ്രഗണപതിയെ ഭജിക്കണം. ബാലഗണപതി ആഗ്രഹസാഫല്യം, ശക്തിഗണപതി വശ്യം, ലക്ഷ്മിഗണപതി ഐശ്വര്യം, ഋണമോചനഗണപതി കടത്തില്‍ നിന്ന് മോചനം, സിദ്ധിഗണപതി മന്ത്രസിദ്ധി, ഉഛിഷ്ടഗണപതി വിജയം, വീരഗണപതി ശത്രുദോഷനിവാരണം.

 

ഗണപതി ഹോമം, നാളീകേരമുടയ്ക്കല്‍ എന്നിവയാണ് ഗണപതിഭഗവാനുള്ള പ്രധാന വഴിപാടുകള്‍. കറുകയാണ് ഭഗവാന്റെ പ്രിയപ്പെട്ട പുഷ്പം.

 

 

 

 

 

OTHER SECTIONS