തൊഴില്‍ തടസ്സമുണ്ടോ? ഇതാണ് പരിഹാരം

By Web Desk.28 01 2024

imran-azhar

 

നമുക്ക് നേരിട്ട് കാണാൻ കഴിയുന്ന അത്ഭുത ഈശ്വരശക്തിയാണ് നാഗങ്ങൾ. അനുഗ്രഹത്തിനും നിഗ്രഹത്തിനും ഒരു പോലെ ശക്തിയുള്ള നാഗങ്ങളെ ആരാധിച്ചാൽ ലഭിക്കാത്തതായി യാതൊന്നുമില്ല.

 

ആയില്യപൂജ, നൂറുംപാലും പുഷ്പാഞ്ജലി തുടങ്ങിയ വഴിപാടുകൾ നടത്തി ലളിതമായ മന്ത്രങ്ങൾ ജപിച്ച് തികഞ്ഞ ഭക്തിയോടെ പ്രാർത്ഥിച്ചാൽ മതി നാഗദേവതകൾ പ്രീതിപ്പെടും.മുൻതലമുറകൾ ചെയ്ത പാപങ്ങളും അവരുടെ ശാപദോഷങ്ങളും ദുരിതങ്ങളും മാറുന്നതിന് നാഗാരാധന പോലെ ഉത്തമമായ മറ്റൊരു കർമ്മമില്ല.

 


അധികം പേരും സന്താനഭാഗ്യത്തിനും രോഗദുരിത മോചനത്തിനും ശാപദോഷപരിഹാരത്തിനുമാണ് നാഗദേവതകളെ ആരാധിക്കുന്നത്. എന്നാൽ ഉദ്യോഗ സംബന്ധമായ വിഷമതകൾ പരിഹരിക്കുന്നതിനും തൊഴിൽ ഭാഗ്യത്തിനും നാഗാരാധന ഉത്തമമാണ്.

 

ശരീരശുദ്ധിയോടെയും മന:ശുദ്ധിയോടെയും നാഗാരാധന ചെയ്താൽ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.തൊഴിലില്ലായ്മ കാരണം വലയുന്നവർക്ക് അർഹതയ്ക്കൊത്ത ജോലി കിട്ടും. തടസങ്ങൾ അകന്ന് ഉദ്യോഗക്കയറ്റം ലഭിക്കും.

 


ജോലിയിൽ അംഗീകാരവും സമ്മാനങ്ങളും ലഭിക്കും.കോവിഡ് 19 മഹാമാരി കാരണം ഇപ്പോൾ ആളുകൾ അനുഭവിക്കുന്ന തൊഴിൽ പരമായ ദുരിതങ്ങൾക്ക് കണക്കില്ല. വലിയൊരു വിഭാഗത്തിന് തൊഴിൽ നഷ്ടപ്പെട്ടു കഴിഞ്ഞു. പേരിനു മാത്രം ജോലിയുള്ളവർക്കാകട്ടെ വളരെക്കുറച്ച് ശമ്പളമാണ് ലഭിക്കുന്നത്. ദിവസ വേതനക്കാരുടെ കാര്യം പറയുകയേ വേണ്ട. വേറൊരു കൂട്ടർ ജോലി നഷ്ടപ്പെടുമോ എന്ന ഉത്കണ്ഠയിലാണ്.

 


ഇങ്ങനെ നാനാതരത്തിൽ തൊഴിൽ വിഷമങ്ങൾ നേരിടുന്നവരെല്ലാം താഴെ ചേർത്തിട്ടുള്ള നാഗാത്മകാമന്ത്രാവലി ശുദ്ധിയും വൃത്തിയും പാലിച്ച് എല്ലാ ദിവസവും 28 തവണ വീതം തുടർച്ചയായി ചൊല്ലുക. ഉദ്യോഗസംബന്ധമായ തടസങ്ങൾ അകന്ന് മന:ശാന്തി ലഭിക്കും.

 

നാഗാത്മകാമന്ത്രാവലി

ഓം നാഗാത്മനേ നമഃ
ഓം രാജ്ഞേ നമഃ
ഓം പ്രമുഖായ നമഃ
ഓം വിചിത്രായ നമഃ
ഓം അയോനയേ നമഃ
ഓം നാഗരൂപിണേ നമഃ
ഓം ആകൃതയേ നമഃ
ഓം ശശിനേ നമഃ
ഓം പ്രയുക്തായ നമഃ
ഓം ദിവ്യായ നമഃ
ഓം കേശിദേ നമഃ
ഓം ഓങ്കാരായ നമഃ
ഓം പ്രപഞ്ചായ നമഃ
ഓം മേധായൈ നമഃ
ഓം വിചിത്രായുധായ നമഃ
ഓം രസഞ്ജായ നമഃ
ഓം ശങ്കരപ്രിയായ നമഃ
ഓം വേദമായിനേ നമഃ
ഓം പരമപ്രേമമന്ത്രായ നമഃ
ഓം പ്രകൃതീശ്വരായ നമഃ
ഓം മഞ്ചിഷ്ഠായ നമഃ
ഓം സേനാവിയുക്തായ നമഃ
ഓം കൃതേ നമഃ
ഓം സദ്ഭാവനായൈ നമഃ
ഓം ചഞ്ചരീകൃതയേ നമഃ
ഓം മൃതരൂപായൈ നമഃ
ഓം ഭാനുമതേ നമഃ
ഓം നിയത്യൈ നമഃ

 

OTHER SECTIONS