/kalakaumudi/media/post_banners/5562987ad9d54536c7d716321bc821dd45e446a4b33ec47cec9f92546a41e0e9.jpg)
ഹസ്തരേഖ ശാസ്ത്രം ധനം, ആരോഗ്യം, ദാമ്പത്യം തുടങ്ങി ഭാവി സംബന്ധമായ കാര്യങ്ങള്‍ അറിയാനായി ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. കെരേഖ നോക്കി പറയുന്ന പല കാര്യങ്ങള്‍ ശരിയായി ഭവിക്കാറുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇവിടെയിതാ, നിങ്ങളുടെ കൈ രേഖയില്‍ 'എം' ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിശിഷ്ട ഗുണമുണ്ടായിരിയ്ക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. പറഞ്ഞുവരുന്നത് ഇംഗ്ലീഷ് അക്ഷരം 'M' നെ കുറിച്ചാണ്. കൈ രേഖകള്‍ 'M' ആകൃതിയിലാണെങ്കില്‍ അയാള്‍ ഭാഗ്യമുള്ളയാളായിരിയ്ക്കും. അവര്‍ കൈവെയ്ക്കുന്ന മേഖലകളിലെല്ലാം വിജയം കാണും. ബിസിനസ് സംരഭങ്ങളാണെങ്കില്‍ അത്യുത്തമം ആണ്. മികച്ച വിജയം സ്വന്തമാക്കിയിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് ഹസ്തരേഖ വിദഗ്ദ്ധര്‍ ഉറപ്പ് നല്‍കുന്നത്. ഒരുതരത്തിലും കള്ളം പറയുന്നതോ, ചെയ്യുന്നതോ ഇത്തരക്കാര്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ അങ്ങനെ ചെയ്യില്ലെന്ന് മാത്രമല്ല, കള്ളം പറയുന്നവരോട് അവര്‍ക്ക് ഏറെ വെറുപ്പുമായിരിക്കും. അവര്‍ ആരെയും വഞ്ചിക്കുകയോ ചതിക്കുകയോ ചെയ്യില്ല. എന്നാല്‍ എല്ലാ കാര്യങ്ങളിലും ഒരുപടി മുന്നിട്ടുനില്‍ക്കാന്‍ എപ്പോഴും ശ്രമിക്കും. ഇനി ഇത്തരത്തിലുള്ള സ്ത്രീകളുടെ കാര്യം നോക്കാം. ഇവര്‍ പുരുഷന്‍മാരേക്കാള്‍ പ്രാഗല്‍ഭ്യമുള്ളവരും കേമത്തികളുമാകും. ജീവിതത്തില്‍ വന്‍ വിജയങ്ങള്‍ വെട്ടിപ്പിടിക്കുകയെന്നത് മാത്രമല്ല, പുരുഷന്‍മാരേക്കാള്‍ വിജയം നേടാനും സ്ത്രീകള്‍ക്ക് കഴിയും.