നിലത്തുവീണ പുഷ്പങ്ങള്‍ സമര്‍പ്പിക്കരുത്

ശ്രീ മഹാവിഷ്ണുവിന്‍റെയും അദ്ദേഹത്തിന്‍റെ അവതാരങ്ങളുടെയും ക്ഷേത്രങ്ങളില്‍ പോകുന്പോള്‍ കൃഷ്ണതുളസി, രാമതുളസി, നീലത്താമര, വെള്ളത്താമര, ചെന്താമര, ചെന്പകം, കാട്ടുചെന്പകം, നന്ത്യാര്‍വട്ടം, പിച്ചകം, ജമന്തി, പുതുമുല്ള, ചുവന്നമുല്ള, മുല്ള, കുരുക്കുത്തിമുല്ള, മല്ളിക മുതലായ

author-image
subbammal
New Update
നിലത്തുവീണ പുഷ്പങ്ങള്‍ സമര്‍പ്പിക്കരുത്

ശ്രീ മഹാവിഷ്ണുവിന്‍റെയും അദ്ദേഹത്തിന്‍റെ അവതാരങ്ങളുടെയും ക്ഷേത്രങ്ങളില്‍ പോകുന്പോള്‍ കൃഷ്ണതുളസി, രാമതുളസി, നീലത്താമര, വെള്ളത്താമര, ചെന്താമര, ചെന്പകം, കാട്ടുചെന്പകം, നന്ത്യാര്‍വട്ടം, പിച്ചകം, ജമന്തി, പുതുമുല്ള, ചുവന്നമുല്ള, മുല്ള, കുരുക്കുത്തിമുല്ള, മല്ളിക മുതലായ പുഷ്പങ്ങള്‍ സമര്‍പ്പിക്കുന്നത് ഉത്തമമാണ്. കാരണം വിഷ്ണുപൂജയ്ക്ക് അത്യുത്തമമായ ത്തമങ്ങളായ പുഷ്പങ്ങളാണിവ.

എരിക്കിന്‍ പൂവ്, ചുവന്ന മന്ദാരം, വെള്ളത്താമര, അശോകം, വലിയ കര്‍പ്പൂര തുളസി, നന്ത്യാര്‍വട്ടം, മന്ദാരം, നീര്‍മാതളം, കരിങ്കൂവളം, കൂവളം മുതലായ പുഷ്പങ്ങള്‍ ശൈവ പ്രധാനമായതും ശിവപൂജയ്ക്ക് ഉത്തമവുമാകുന്നു. വിഷ്ണുവിന് തുളസിയും ശിവന് കൂവളത്തിന്‍റെ ഇലയും ഭദ്രകാളിക്ക് കുങ്കുമപ്പൂവും പ്രധാനമാണ്. നിലത്തു വീണ പുഷ്പങ്ങള്‍ ഒരു തവണ ഉപയോഗിച്ച പുഷ്പങ്ങള്‍, ഇതള്‍ നഷ്ടപ്പെട്ട പുഷ്പങ്ങള്‍, ദ്വാരമുള്ള പുഷ്പങ്ങള്‍, വിരിയാത്ത പുഷ്പങ്ങള്‍, തലമുടി വീണ പുഷ്പങ്ങള്‍ മുതലായവ യാതൊരു കാരണവശാലും സമര്‍പ്പിക്കരുത്

life sps temples flowers