കൈനീട്ടം ആരില്‍ നിന്നു വാങ്ങരുത്

വിഷുവിന് മുതിര്‍ന്നവര്‍ നല്‍കുന്ന പണം, അതാണ് വിഷുക്കൈനീട്ടം. കൈനീട്ടമായി നാണയങ്ങള്‍ കൊടുക്കുകയായിരുന്നു പഴമക്കാരുടെ ശീലം. ഇന്ന് ഓരോരുത്തരുടെ കഴിവിനനുസരിച്ച് തുക എത്രവേണമെങ്കിലുമാകാം

author-image
subbammal
New Update
കൈനീട്ടം ആരില്‍ നിന്നു വാങ്ങരുത്

വിഷുവിന് മുതിര്‍ന്നവര്‍ നല്‍കുന്ന പണം, അതാണ് വിഷുക്കൈനീട്ടം. കൈനീട്ടമായി നാണയങ്ങള്‍ കൊടുക്കുകയായിരുന്നു പഴമക്കാരുടെ ശീലം. ഇന്ന് ഓരോരുത്തരുടെ കഴിവിനനുസരിച്ച് തുക എത്രവേണമെങ്കിലുമാകാം. കണികണ്ടുകഴിഞ്ഞ് പ്രഭാതകൃത്യങ്ങളും സ്നാനവും ക്ഷേത്രദര്‍ശനവുമെല്ലാം കഴിഞ്ഞ് കൈനീട്ടം വാങ്ങുന്നതാണ് ശീലം. വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടംമഹാലക്ഷ്മിയാണെന്നാണ് വിശ്വാസം. വീട്ടിലെ മുതിര്‍ന്ന അംഗം അല്ലെങ്കില്‍ ഗൃഹനാഥന്‍ ആണ് കൈനീട്ടം നല്‍കേണ്ടത്.

കൈനീട്ടം നല്‍കുന്നവര്‍ ഭഗവാന്‍ മഹാവിഷ്ണുവിനെയും ലക്ഷ്മീദേവിയെയും സ്മരിച്ച് ഒരു വെള്ളിനാണയം കിണ്ടിയില്‍ നിന്ന് അല്പം ജലവും കര്‍ണ്ണികാരപുഷ്പവും ചേര്‍ത്ത് വേണം നല്‍കാന്‍.ഭാര്യാഭര്‍ത്താക്കന്മാര്‍ സ്നേഹത്തോടെ പരസ്പരം കൈനീട്ടം നല്‍കുന്നതും നന്നാണ്.

എന്നാല്‍, എല്ലാവര്‍ക്കും എല്ലാവരില്‍ നിന്നും കൈനീട്ടം സ്വീകരിക്കാമോ? പാടില്ലെന്നാണ് ജ്യോതിഷമതം. അതായത് കൈനീട്ടം സ്വീകരിക്കുന്നയാള്‍ നക്ഷതകാരം അവരുടെ വേധനക്ഷത്രക്കാരില്‍ നിന്നും അഷ്ടമരാശിക്കൂറില്‍പെടുന്ന നക്ഷത്രക്കാരില്‍ നിന്നും കൈനീട്ടം വാങ്ങരുത്.

നക്ഷത്രം     വേധനക്ഷത്രം
അശ്വതി        തൃക്കേട്ട
ഭരണി           അനിഴം
കാര്‍ത്തിക    വിശാഖം
രോഹിണി     ചോതി
മകയിരം        ചിത്തിര, അവിട്ടം
തിരുവാതിര    തിരുവോണം
പുണര്‍തം          ഉത്രാടം
പൂയം               പൂരാടം
ആയില്യം          മൂലം
മകം                  രേവതി
പൂരം                ഉത്തൃട്ടാതി
ഉത്രം                പൂരുരുട്ടാതി
അത്തം              ചതയം
ചിത്തിര             മകയിരം,അവിട്ടം
ചോതി              രോഹിണി
വിശാഖം           കാര്‍ത്തിക                  
അനിഴം              ഭരണി
തൃക്കേട്ട              അശ്വതി
മൂലം                 ആയില്യം
പൂരാടം               പൂയം
ഉത്രാടം                 പുണര്‍തം
തിരുവോണം       തിരുവാതിര
അവിട്ടം                     മകയിരം, ചിത്തിര
ചതയം                   അത്തം
പൂരുരുട്ടാതി              ഉത്രം
ഉത്തൃട്ടാതി              പൂരം
രേവതി                       മകം

പ്രതികൂലനക്ഷത്രങ്ങള്‍
അശ്വതി കാര്‍ത്തിക, മകയിരം,പുണര്‍തം, വിശാഖം,അനിഴം,തൃക്കേട്ട
ഭരണി രോഹിണി, തിരുവാതിര, പൂയം, വിശാഖം,അനിഴം,തൃക്കേട്ട
കാര്‍ത്തിക മകയിരം, പുണര്‍തം, ആയില്യം, വിശാഖം, മൂലം, പൂരാടം, ഉത്രാടം
രോഹിണി തിരുവാതിര, പൂയം, മകം, ചോതി.മൂലം, പൂരാടം, ഉത്രാടം
മകയിരം ചിത്തിര, അവിട്ടം

തിരുവാതിര -പൂയം, മകം, ഉത്രം, ഉത്രാടം, തിരുവോണം, അവിട്ടം
പുണര്‍തം-ആയില്യം, പൂരം, അത്തം, ഉത്രാടം, അവിട്ടം, ചതയം
പൂയം-  മകം, ഉത്രം, ചിത്തിര, അവിട്ടം, ചതയം, പൂരുരുട്ടാതി
ആയില്യം- പൂരം, അത്തം, ചോതി, വിശാഖം, പൂരുരുട്ടാതി
മകം- ഉത്രം, ചിത്തിര, വിശാഖം, ഉത്തൃട്ടാതി, രോഹിണി
പൂരം- അത്തം, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ഉത്തൃട്ടാതി, രേവതി
ഉത്രം- ചിത്തിര, വിശാഖം, തൃക്കേട്ട, പൂരുരുട്ടാതി, അശ്വതി, ഭരണി, തിരുവാതിര

അത്തം- അശ്വതി, ചോതി, അനിഴം, മൂലം, ഭരണി, പുണര്‍തം
ചിത്തിര- വിശാഖം, തൃക്കേട്ട, പൂരാടം, കാര്‍ത്തിക, പൂയം, മകയിരം,അവിട്ടം
ചോതി- അനിഴം, മൂലം, ഉത്രാടം, കാര്‍ത്തിക, രോഹിണി, മകയിരം, ആയില്യം
വിശാഖം- കാര്‍ത്തിക, രോഹിണി, മകയിരം,മകം, തൃക്കേട്ട,പൂരാടം, തിരുവോണം
അനിഴം- മൂലം, ഉത്രാടം, അവിട്ടം, മകയിരം, തിരുവാതിര, പുണര്‍തം
തൃക്കേട്ട- പൂരാടം, തിരുവോണം, ചതയം, മകയിരം, തിരുവാതിര,പുണര്‍തം
മൂലം- ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, പുണര്‍തം, പൂയം, ആയില്യം
പൂരാടം- തിരുവോണം, ചതയം, ഉത്തൃട്ടാതി, ആയില്യം
ഉത്രാടം-അവിട്ടം, പൂരുരുട്ടാതി, രേവതി, മകം. ചോതി

തിരുവോണം--തിരുവാതിര, ചതയം, ഉത്തൃട്ടാതി,അശ്വതി,മകയിരം, പുണര്‍തം,മകം,പൂരം, ഉത്രം
അവിട്ടം-പൂരുരുട്ടാതി, രേവതി, ഭരണി, അനിഴം, ഉത്രം, അത്തം, ചിത്തിര
ചതയം-അത്തം, ചിത്തിര, ഉത്രം,തൃക്കേട്ട, കാര്‍ത്തിക, അശ്വതി, ഉത്തൃട്ടാതി.
പൂരുരുട്ടാതി- ഉത്രം, രേവതി.ഭരണി, രോഹിണി, അത്തം, മൂലം
ഉത്തൃട്ടാതി- അശ്വതി, കാര്‍ത്തിക, മകയിരം, ചിത്തിര, ചോതി, പൂരാടം
രേവതി- ഭരണി,രോഹിണി, തിരുവാതിര, ചിത്തിര,ചോതി,ഉത്രാടം

vishikkani