മകരവിളക്ക്: അടിയന്തിര വൈദ്യസഹായം ഉറപ്പാക്കി ആരോഗ്യവകുപ്പ്

ഈ തീര്‍ത്ഥാടനകാലത്ത് ഇതുവരെ 37 അയ്യപ്പഭക്തരാണ് മരണമടഞ്ഞത്. സന്നിധാനത്ത് പത്തുപേരും നീലിമലയില്‍ രണ്ടാളും അപ്പാച്ചിമേടില്‍ 9 പേരും പമ്പയില്‍ 13 പേരുമാണ് മരിച്ചത്. പരമാവധി വൈദ്യസഹായം ലഭ്യമാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.

author-image
S R Krishnan
New Update
മകരവിളക്ക്: അടിയന്തിര വൈദ്യസഹായം ഉറപ്പാക്കി ആരോഗ്യവകുപ്പ്

ശബരിമല: മകരവിളക്കിന് മുന്നോടിയായി ആരോഗ്യവകുപ്പ് അയ്യപ്പഭക്തന്‍മാര്‍ക്ക് കൂടുതല്‍ അടിയന്തര വൈദ്യസഹായം ഉറപ്പാക്കി. സന്നിധാനം മുതല്‍ പത്തനംതിട്ട വരെയും വഴിയിലൂടനീളം ആരോഗ്യവകുപ്പിന്റെ ചികിത്സകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് കൂടുന്നതിനനുസരിച്ച് ചികിത്സാ സൗകര്യങ്ങളും മെച്ചപ്പെടുത്താന്‍ എല്ലാ കേന്ദ്രങ്ങളിലും കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിച്ചതായി സന്നിധാനം നോഡല്‍ ഓഫീസര്‍ ഡോ.സുരേഷ്ബാബു പറഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. അവശ്യ മരുന്നുകളും എത്തിച്ചിട്ടുണ്ട്. അടിയന്തിര ചികിത്സ നല്‍കാനുള്ള സൗകര്യങ്ങളുള്ള ആംബുലന്‍സുകളും സജ്ജമാണ്. മലകയറ്റത്തില്‍ ഇടയില്‍ സ്ട്രക്ചര്‍ പോയിന്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹില്‍ടോപ്പ്, ഹില്‍ഡൗണ്‍, ത്രിവേണി മണപ്പുറം, ചെക്ക്പാലം, ചാലക്കയം എിവിടങ്ങളിലുള്ള ആരോഗ്യവകുപ്പിന്റെ വൈദ്യസഹായ യൂണിറ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. മകരവിളക്ക് ദര്‍ശിക്കാന്‍ സ്വാമിമാര്‍ തമ്പടിക്കു സ്ഥലങ്ങളിള്‍ പ്രത്യേക ആംബുലന്‍സുകളും ചികിത്സായൂണിറ്റും എത്തിച്ചിട്ടുണ്ട്. കൂടാതെ പ്ലാപ്പള്ളി ഏരിയ, എലവുങ്കല്‍ തുടങ്ങിയ സ്ഥലങ്ങളിലും ആംബുലന്‍സുകള്‍ ഉണ്ടാകും. സന്നിധാനത്തെ ആസ്പത്രിയില്‍ ഹൃദ്രോഗ വിദ്ഗധരടക്കം 12 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. 22 പാരാമെഡിക്കല്‍ ജീവനക്കാരും മുഴുവന്‍ സമയ സേവനവുമായി എക്‌സറേയൂണിറ്റും ഓപ്പറേഷന്‍ തീയ്യേറ്ററും എമര്‍ജന്‍സി ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്. അടിയന്തിര വൈദ്യസഹായം നല്‍കുതിന് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് പുറമെ സ്വകാര്യ ആസ്പത്രികളുടെ സേവനവും ആവശ്യഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ശബരിമലയില്‍ മണ്ഡല മഹോത്സവം തുടങ്ങിയതു മുതല്‍ ഇതുവരെ 1,94,920 അയ്യപ്പഭക്തന്‍മാര്‍ക്കാണ് സര്‍ക്കാര്‍ ആസ്പത്രി മുഖേന ചികിത്സ നല്‍കിയത്. സന്നിധാനത്തെ പ്രത്യേകമായുള്ള ആസ്പത്രിയില്‍ മാത്രം 71,753 പേര്‍ ചികിത്സ തേടിയെത്തി. ജില്ലയിലെ വിവിധ ആസ്പത്രികളിലായി 23638 ശബരിമല തീര്‍ത്ഥാടകര്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയെത്തി. ഈ തീര്‍ത്ഥാടനകാലത്ത് ഇതുവരെ 37 അയ്യപ്പഭക്തരാണ് മരണമടഞ്ഞത്. സന്നിധാനത്ത് പത്തുപേരും നീലിമലയില്‍ രണ്ടാളും അപ്പാച്ചിമേടില്‍ 9 പേരും പമ്പയില്‍ 13 പേരുമാണ് മരിച്ചത്. പരമാവധി വൈദ്യസഹായം ലഭ്യമാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.

ശബരിമലയിലെ വിവിധ ആസ്പത്രികളിലെ ഫോണ്‍ നമ്പറുകള്‍
നിലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രം - 04735205202
പമ്പ ആരോഗ്യഭവന്‍ - 04735 203318, 203319
നീലിമല കാര്‍ഡിയാക് സെന്റര്‍ - 04735 203384
കാര്‍ഡിയാക് സെന്റര്‍ അപ്പാച്ചിമേട് - 04735 202050
സന്നിധാനം ആസ്പത്രി - 04735 202101
ചരല്‍മേട് ആസ്പത്രി - 04735 202009
പമ്പ എമര്‍ജന്‍സി യൂണിറ്റ് - 04735 203235
പമ്പ കണ്‍ട്രോള്‍ റൂം - 04735 203535

sabarimala-sannidhanam-pamba-makaravilakku-appachimedu-heart-attack-ayyappan-swami-pathanamthitta-hospital