ഏറ്റുമാനൂര്‍ ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും

28 ന് ഏഴര പൊന്നാന ദര്‍ശനം.മാര്‍ച്ച് രണ്ടിന് ആറാട്ടോടെ ഉത്സവം സമാപിയ്ക്കും.

author-image
parvathyanoop
New Update
ഏറ്റുമാനൂര്‍ ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും

ഏറ്റുമാനൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് നാളെ കൊടിയേറും.28 ന് ഏഴര പൊന്നാന ദര്‍ശനം.മാര്‍ച്ച് രണ്ടിന് ആറാട്ടോടെ ഉത്സവം സമാപിയ്ക്കും.

നാളെ രാവിലെ 8.30 ന് മേജര്‍സെറ്റ് പഞ്ചവാദ്യം.8.45നും 9.30 നും മധ്യേ തന്ത്രി താഴ്മണ്‍ മഠത്തില്‍ കണ്ഠരര് രാജീവര് ,മേല്‍ശാന്തി മൈവാടി പത്മനാഭന്‍ സന്തോഷ് എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ്.

കലാ പരിപാടികളുടെ ഉദ്ഘാടനം 9.30 ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ .അനന്തഗോപന്‍ നിര്‍വഹിയ്ക്കും.

ettuymanoor temple festival