/kalakaumudi/media/post_banners/089c40a951951d28bb2132edad94751a59a2ab81f9636a8abdb078cfbc666d1a.jpg)
ജീവിതത്തില്‍ ഭാഗ്യത്തിന് നിര്‍ണായക റോളുണ്ട്. കഴിവുണ്ടെങ്കിലും ഭാഗ്യമില്ലായ്മ കൊണ്ട് ജീവിതത്തില്‍ തിരിച്ചടി നേരിടുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് വെള്ളിയാഴ്ച വ്രതം ഉത്തമ പരിഹാരമാണ്.
ക്ഷേത്രങ്ങളിലെ പൂജാരിമാരില്‍ നിന്നോ ഗുരുവില്‍ നിന്നോ ഭുവനേശ്വരീമന്ത്രം സ്വീകരിച്ച് വ്രതനിഷ്ഠയോടെ വെള്ളിയാഴ്ചകളില്‍ ദേവിയെ ഭജിക്കാം. ഏത് ദുഃഖത്തിനും ശമനമുണ്ടാകും.
തലേ ദിവസം വ്രതചര്യ തുടങ്ങണം. പിറ്റേ ദിവസം ശനിയാഴ്ച തീര്‍ത്ഥം സേവിച്ച് അവസാനിപ്പിക്കാം. ലളിതാസഹസ്രനാമം, സൗന്ദര്യലഹരി, ദേവീമാഹാത്മ്യം, ദേവീ ഭാഗവതം എന്നിവ പാരായണം ചെയ്യുന്നതും ഉത്തമമാണ്. പകല്‍ ഉപവാസം സാധിക്കാത്തവര്‍ക്ക് ലഘുഭക്ഷണം കഴിക്കാം.
12 വെള്ളിയാഴ്ച വ്രതമെടുക്കുന്നത് അത്ഭുതകരമായ ഭാഗ്യസമൃദ്ധി നല്കും. തുടര്‍ച്ചയായി 12 വെള്ളിയാഴ്ചയോ എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ചകളില്‍ മാത്രമായി 12 മാസത്തെ വെള്ളിയാഴ്ചയോ വ്രതം സ്വീകരിക്കാം.
വ്രതത്തോടൊപ്പം ദേവീക്ഷേത്രദര്‍ശനവും വേണം.