/kalakaumudi/media/post_banners/51c3ccfa62dcf33aa0cc23874fc3547be588b0ab91fb49d0bf2dd5a878901387.jpg)
സോമവാരവ്രതം എന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ മംഗല്യഭാഗ്യവും കുടുംബത്തില്‍ ഐശ്വര്യവും വന്നുചേരും. ദാമ്പത്യപ്രശ്നങ്ങള്‍ അകലുന്നതിനും തിങ്കളാഴ്ച വ്രതം ഉത്തമമാണ്.
തിങ്കളാഴ്ചയും രോഹിണിയും ചേര്‍ന്ന് വരുന്ന ദിവസം സ്വയംവരപുഷ്പാഞ്ജലി നടത്തിയാല്‍ വേഗത്തില്‍ ആഗ്രഹസിദ്ധി ലഭിക്കും. വിവാഹ തടസം മാറാന്‍ ഉമാമഹേശ്വര പൂജയും സ്വയംവരപുഷ്പാഞ്ജലിയും സഹായിക്കും.
വ്രതദിനത്തിന്റെ തലേന്ന്, ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ വ്രതം ആരംഭിക്കണം. മത്സ്യമാംസാദികള്‍ വര്‍ജിക്കണം. രാത്രിയില്‍ അരിയാഹാരം ഒഴിവാക്കി ഗോതമ്പുകൊണ്ടുള്ള ഭക്ഷണമോ, പഴവര്‍ഗങ്ങളോ കഴിക്കാം.
തിങ്കളാഴ്ച പുലര്‍ച്ചെ കുളികഴിഞ്ഞ് ദേവീസമേതനായ ഭഗവാനെ ഭക്തിയോടെ ഭജിക്കണം. നെറ്റിയില്‍ ഭസ്മവും കുങ്കുമവും ചേര്‍ത്ത് അണിയാം. ശിവക്ഷേത്രത്തില്‍ പിന്‍വിളക്കും കൂവളമാലയും വഴിപാടായി നടത്താം.
വ്രതദിവസം ഒരിക്കലൂണാണ് ഉത്തമം. രാവിലെയും വൈകിട്ടും പഴങ്ങള്‍ കഴിച്ചുകൊണ്ട് ഉച്ചക്ക് ക്ഷേത്രത്തിലെ നേദ്യചോറ് കഴിച്ചും വ്രതം അനുഷ്ഠിക്കാം.
ചൊവ്വാഴ്ച രാവിലെ കുളിച്ചു ക്ഷേത്രത്തിലെ തീര്‍ഥമോ തുളസിവെള്ളമോ സേവിച്ചു വ്രതം അവസാനിപ്പിക്കാം.