അഷ്ടമി രോഹിണി: ഗുരുവായൂരില്‍ 40,000 ഭക്തര്‍ക്ക് സദ്യ

By Web Desk.04 09 2023

imran-azhar

 

 


ഗുരുവായൂര്‍: അഷ്ടമി രോഹിണി ദിവസമായ ബുധനാഴ്ച ഗുരുവായൂരില്‍ 40,000 പേര്‍ക്ക് സദ്യ തയ്യാറാക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ സദ്യ നല്‍കും. പടിഞ്ഞാറേ നടയിലെ അന്ന ലക്ഷ്മി ഹാളിലും തെക്കേനടയിലെ പന്തലിലുമാണ് പാല്‍പ്പായസത്തോടെയുള്ള സദ്യ വിളമ്പുക.

 

രാവിലെ ഏഴിന് മേളത്തോടെയും ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് പഞ്ചവാദ്യത്തോടെയും  കാഴ്ചശീവേലിയുണ്ടാകും. രാത്രി വിളക്കെഴുന്നള്ളിപ്പിനും പഞ്ചവാദ്യമുണ്ടാകും.

 

ഈ വര്‍ഷം മൂന്നു നേരവും വിശിഷ്ട സ്വര്‍ണ്ണക്കോലത്തിലാണ് ഗുരുവായൂരപ്പന്‍ എഴുന്നളളുക.

 

രാവിലെ ആറു മുതല്‍ ഉച്ചതിരിഞ്ഞ് രണ്ടുവരെ പ്രത്യേകത വ്യക്തികള്‍ക്കും ചോറൂണിനു ശേഷം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള പ്രത്യേക ദര്‍ശന സംവിധാനം ഉണ്ടാവില്ല.

 

 

OTHER SECTIONS